മോഹന്‍ ലാലിന്റെ അടുത്ത ചിത്രത്തില്‍ നായിക മുംബൈ മോഡല്‍ പ്രിയങ്ക അഗര്‍വാള്‍

കൊച്ചി: (www.kvartha.com 31.10.2016) മോഹന്‍ ലാലിന്റെ പുതിയ ചിത്രമായ 1971ല്‍ മുംബൈ മോഡലായ പ്രിയങ്ക അഗര്‍വാള്‍ നായിക വേഷത്തിലെത്തും. അതിര്‍ത്തിയിലെ കഥ പറയുന്ന ചിത്രം മേജര്‍ രവിയാണ് സംവിധാനം ചെയ്യുന്നത്. അല്ലു സിരീഷ്, ബോളീവുഡ് താരം അരുണോദയ് സിംഗ് എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്നു.

രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. ഇതില്‍ രണ്ടാമത്തെ നായിക ആരെന്ന് വ്യക്തമല്ല. പാക്കിസ്ഥാനി യുവതിയുടെ വേഷത്തിലാണ് പ്രിയങ്ക അഗര്‍വാള്‍ ചിത്രത്തിലെത്തുന്നത്.

പാക് ലഫ് കേണല്‍ റാണ ശെരീഫിന്റെ ഭാര്യയാണ് പ്രിയങ്ക. യുവതിയായും 65കാരിയായും പ്രിയങ്ക വേഷമിടും.

ഇത് രണ്ടാം തവണയാണ് പ്രിയങ്ക മോഹന്‍ ലാലിനൊപ്പം അഭിനയിക്കുന്നത്. പ്രിയദര്‍ശന്റെ പരസ്യ ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചത്.

SUMMARY: Major Ravi's upcoming movie 1971: Beyond Borders has already racked up a stellar cast with Mohanlal, Allu Sirish and Bollywood actor Arunoday Singh as its leading men. The filmmaker has now roped in Mumbai-based model Priyanka Agrawal to play one of its two heroines.

 Mollywood, Cinema, Major Ravi, Priyanka Agarwal


Keywords: Mollywood, Cinema, Major Ravi, Priyanka Agarwal
Previous Post Next Post