ഐ ലവ് യൂ മെസ്സേജിന്റെ പേരില്‍ നാട്ടില്‍ കൂട്ടത്തല്ല്; മെസ്സേജ് അയച്ചത് 15 കാരി; 11 പേര്‍ അറസ്റ്റില്‍

വിഴുപ്പുരം: (www.kvartha.com 31.10.2016) ഐ ലവ് യൂ മെസ്സേജിന്റെ പേരില്‍ നാട്ടില്‍ കൂട്ടത്തല്ല്. ഏഴുപേര്‍ക്ക് പരിക്കേറ്റു. മെസ്സേജ് അയച്ചത് 15 കാരി. സംഭവത്തില്‍ 11 പേരെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലെ വിഴുപ്പുരത്താണു സംഭവം.

അയല്‍വാസിയായ സ്ത്രീയുടെ മൊബൈലില്‍നിന്നു പതിനഞ്ചുകാരിയായ പെണ്‍കുട്ടി തന്റെ ബന്ധുവിനയച്ച എസ്എംഎസാണ് കഴിഞ്ഞദിവസം വിഴുപ്പുരത്തിനടുത്തുള്ള കീഴ്പുതുപ്പട്ടില്‍ കൂട്ടത്തല്ലുണ്ടാക്കിയത്. ഭര്‍ത്താവിനെ പിരിഞ്ഞു താമസിക്കുന്ന യുവതിയുടെ ഫോണില്‍നിന്നാണ് അയല്‍വാസിയായ പതിനഞ്ചുകാരി ബന്ധുവിന് സന്ദേശം അയച്ചത്.

യുവതിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകയാണു എസ്എംഎസ് അയച്ച 15കാരി. വീട്ടിലെത്തിയാല്‍ കുട്ടി യുവതിയുടെ ഫോണെടുക്കുകയും ഗെയിമുകള്‍ കളിക്കുകയും പതിവാണ്. കഴിഞ്ഞദിവസവും പെണ്‍കുട്ടി യുവതിയുടെ ഫോണെടുക്കുകയും എസ്എംഎസ് അയക്കുകയുമായിരുന്നു. പെണ്‍കുട്ടി തന്റെ ബന്ധുവായ ഗോപിനാഥ് എന്നയാള്‍ക്കാണ് ഐ ലവ് യൂ എന്ന മെസ്സേജ് അയച്ചത്. എസ്എംഎസ് കിട്ടിയതോടെ ഗോപിനാഥ് യുവതിയെ വിളിക്കുകയും ഇക്കാര്യം ചോദിച്ച് വഴക്കടിക്കുകയും ചെയ്തു. എന്നാല്‍ യുവതി താന്‍ മെസ്സേജ് അയച്ചിട്ടില്ലെന്ന് തറപ്പിച്ചു പറഞ്ഞു.

പോരേ പുകില്. യുവതി ബന്ധുവായ അയ്യപ്പന്‍ എന്നയാളോട് തന്നെ ഗോപിനാഥ് ഫോണില്‍ വിളിച്ച് ഇല്ലാത്ത കാര്യത്തിനു മോശമായി പെരുമാറിയെന്ന് പറഞ്ഞ് പ്രശ്‌നം പൊലിപ്പിച്ചു. തുടര്‍ന്ന് അയ്യപ്പനും നാലു സുഹൃത്തുക്കളും ഗോപിനാഥിനെ വീട്ടിലെത്തി മര്‍ദിക്കുകയായിരുന്നു. ഇതോടെ നാട്ടിലെ പ്രമുഖര്‍ ചേര്‍ന്ന് പ്രശ്‌നം പറഞ്ഞുപരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും
രൂക്ഷമായതല്ലാതെ പരിഹരിക്കാന്‍ കഴിഞ്ഞില്ല.

 അയ്യപ്പനെയും സംഘത്തെയും പിന്തുടര്‍ന്നു ഗോപിനാഥും കൂട്ടുകാരും മര്‍ദിക്കുകയും ചെയ്തു. എന്നാല്‍ അയ്യപ്പനെ മര്‍ദിച്ചതറിഞ്ഞ് വേറൊരു സംഘം ഗോപിനാഥിനെ മര്‍ദിച്ചു. അക്രമത്തില്‍ പരിക്കേറ്റ അയ്യപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. കോട്ടക്കുപ്പം പോലീസ് സ്ഥലത്തെത്തി ആശുപത്രിയില്‍ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒടുവിലാണ് എല്ലാ പ്രശ്‌നത്തിനും കാരണം 15കാരിയുടെ അറിവില്ലായ്മയാണെന്ന് മനസിലായത്.

Prank ‘I love you’ SMS by 15-yr-old causes violent group clash, 7 injured, 11 arrested, Police, hospital, Treatment, Woman, Mobil Phone, Message, Phone call, Protection, National.

Keywords: Prank ‘I love you’ SMS by 15-yr-old causes violent group clash, 7 injured, 11 arrested, Police, hospital, Treatment, Woman, Mobil Phone, Message, Phone call, Protection, National.
Previous Post Next Post