ഇ മ്രാന്‍ ഖാന്റെ സര്‍ക്കാര്‍ വിരുദ്ധ റാലിക്ക് കോടതിയുടെ വിലക്ക്

ഇസ്ലാമാബാദ്: (www.kvartha.com 31.10.2016) ഇസ്ലാമാബാദില്‍ സര്‍ക്കാര്‍ വിരുദ്ധ റാലി നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി കോടതി. പാക്കിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് നേതാവ് ഇ മ്രാന്‍ ഖാനാണ് നവംബര്‍ രണ്ടിന് സര്‍ക്കാര്‍ വിരുദ്ധ റാലിക്കായി ജനങ്ങളോട് തെരുവിലിറങ്ങാന്‍ ആവശ്യപ്പെട്ടത്.

അതേസമയം നഗരത്തിലെ പാര്‍ക്കില്‍ റാലി നടത്താന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള ശ്രമത്തിലാണ് തെഹ് രീക് ഇ ഇന്‍സാഫ്.

പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്.
World, Pakistan, Imran Khan, PM, Nawas sherif

SUMMARY: ISLAMABAD: A Pakistani court has barred the opposition party of cricketer-turned-politician Imran Khan from holding planned anti-government street rallies in Islamabad.

Keywords: World, Pakistan, Imran Khan, PM, Nawas sherif
Previous Post Next Post