മുംബൈ എയര്‍പോര്‍ട്ട് 5 മണിക്കൂര്‍ അടച്ചിടും

മുംബൈ: (www.kvartha.com 31.10.2016) തിങ്കളാഴ്ച (ഇന്ന്) മുംബൈ എയര്‍പോര്‍ട്ട് 5 മണിക്കൂര്‍ അടച്ചിടും. മുംബൈയിലേയ്ക്കും മുംബൈയില്‍ നിന്നുമുള്ള വിമാന സര്‍വീസുകളെ ഈ തീരുമാനം ബാധിക്കുമെന്നാണ് റിപോര്‍ട്ട്. എയര്‍പോര്‍ട്ടിലേയ്ക്ക് പുറപ്പെടുന്നതിന് മുന്‍പ് വിമാനസമയങ്ങളില്‍ സ്ഥിരീകരണം നടത്തുന്നത് നല്ലതായിരിക്കും.

ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് 5 മണിവരെയാണ് എയര്‍പോര്‍ട്ട് അടച്ചിടുക. റണ്‍ വേയിലെ അറ്റകുറ്റപണികളെ തുടര്‍ന്നാണിത്. അടച്ചിടലിനെ കുറിച്ച് പൈലറ്റുമാര്‍ക്കും എയര്‍ലൈനുകള്‍ക്കും നേരത്തേ വിവരം നല്‍കിയിട്ടുണ്ട്.

ആഭ്യന്തര സര്‍വീസിലുള്ള 1,600 വിമാന സര്‍വീസുകളുടെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

 National, Mumbai airport, Shut down, Flights

SUMMARY: MUMBAI: If you are booked on a flight that is scheduled to depart or land at Mumbai airport on Monday evening, it would be advisable to find out the flight status before leaving for the airport.

Keywords: National, Mumbai airport, Shut down, Flights
Previous Post Next Post