വീ ആര്‍ ദ സെല്‍ഫി പുള്ളെ;'ഫീലിങ് ഹാപ്പി ഫ്രം കാവനാട് പോലീസ് സ്‌റ്റേഷന്‍',സോഷ്യല്‍ മീഡിയയില്‍ വൈറലായി തലയില്‍ പോലീസ് തൊപ്പി വെച്ച പ്രതികളുടെ സെല്‍ഫി

കൊല്ലം: (www.kvartha.com 31.10.2016) സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരങ്ങള്‍ സാജ് അലോഷ്യസ്, ടോണി ഫ്രാന്‍സിസ് ബിജോ ബെന്‍ എന്നീ യുവാക്കളാണ്. ഒരു സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഇവര്‍ കരുതിയിരിക്കില്ല ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ താരങ്ങളാകുമെന്ന്.

 Accused, Photo, Social Network, post, Police Station, Police, Captured, Case, Police Station, Keralaപെറ്റിക്കേസില്‍ അകത്തായതാണ് മൂന്നുപേരും. സ്റ്റേഷനില്‍ വെറുതെയിരുന്ന് ബോറടിച്ചപ്പോള്‍ സെല്‍ഫിയുഗത്തില്‍ ഒരു സെല്‍ഫിയെടുത്തേക്കാം എന്ന് തോന്നുന്നത് അത്ര വലിയ തെറ്റൊന്നുമല്ല. ഒരു പഞ്ചിന് പോലീസുകാരന്റെ തൊപ്പിയെടുത്ത് തലയില്‍ വെച്ചു. കുറ്റം പറയാന്‍ പറ്റില്ല. വെറൈറ്റി സെല്‍ഫികളുടെ കാലമാണ്. അങ്ങനെ കാവനാട് പോലീസ് സ്‌റ്റേഷനില്‍ നിന്നെടുത്ത കിടിലന്‍ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഗതി കോണ്‍ട്രയാകുന്നത്.

മദ്യപിച്ചുലെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ശക്തികുളങ്ങരയില്‍ നിന്ന് പിടിയിലായതാണ് യുവാക്കള്‍. അവസാനം ഈ നാട്ടുക്കാര്‍ തന്നെ യുവാക്കളുടെ സെല്‍ഫി ലൈക്കുകകളും കമന്റുകളും കൊണ്ട് നിറച്ചു. എന്നാല്‍ പ്രതികള്‍ സ്റ്റേഷനില്‍ നിന്ന് വിലസിയതിന് കാവനാട് പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ക്കാകട്ടെ വിമര്‍ശനശരങ്ങളുടെ പേമാരിയും. സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള വിശദീകരണം 
Also Read:ജില്ലാ സുഹ്‌രി സമ്പൂര്‍ണ സംഗമം നവംബര്‍ മൂന്നിന്
Keywords: Accused, Photo, Social Network, post, Police Station, Police, Captured, Case, Police Station, Kerala

Previous Post Next Post