Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ സ്വന്തമല്ലാത്ത ഫ്‌ലാറ്റ് വിറ്റ് ഇന്ത്യക്കാരന്‍ സ്വന്തമാക്കിയത് 925,650 ദിര്‍ഹം

ദുബൈ: (www.kvartha.com 31.10.2016) ദുബൈയില്‍ സ്വന്തമല്ലാത്ത ഫ്‌ലാറ്റ് വിറ്റ് ഇന്ത്യക്കാരന്‍ മുങ്ങി. വില്പനയിലൂടെ 925,650 ദിര്‍ഹം പോക്കറ്റിലാക്കിയാണിയാള്‍ കടന്നുകളഞ്ഞത്Gulf, UAE, Court of First Instance, Dubai
ദുബൈ: (www.kvartha.com 31.10.2016) ദുബൈയില്‍ സ്വന്തമല്ലാത്ത ഫ്‌ലാറ്റ് വിറ്റ് ഇന്ത്യക്കാരന്‍ മുങ്ങി. വില്പനയിലൂടെ 925,650 ദിര്‍ഹം പോക്കറ്റിലാക്കിയാണിയാള്‍ കടന്നുകളഞ്ഞത്. പ്രതിയുടെ അഭാവത്തില്‍ കോടതിയില്‍ വിചാരണ ആരംഭിച്ചു.

മറ്റൊരു തട്ടിപ്പുകാരനുമായി ചേര്‍ന്നാണിയാള്‍ വ്യാജ രേഖകള്‍ ചമച്ചത്. 2014 ഡിസംബറിനും 2015 ജൂണിനും ഇടയിലാണിത് സംഭവിച്ചത്.

അല്‍ ബര്‍ഷ പോലീസാണ് ഇത് സംബന്ധിച്ച് കേസെടുത്തത്. ഈജിപ്ഷ്യന്‍ ബിസിനസുകാരനാണ് ഈ ഫ്‌ലാറ്റ് വിലയ്ക്ക് വാങ്ങിയത്. പല തവണയായാണ് ഫ്‌ലാറ്റിന്റെ വില നല്‍കിയതെന്നും ഇയാള്‍ പറഞ്ഞു.

യഥാര്‍ത്ഥ ഉടമയുടെ പരാതിയിലാണ് കേസ്.

Gulf, UAE, Court of First Instance, Dubai

SUMMARY: A man allegedly defrauded another of Dh925,650 by selling him a flat, which he did not own, the Court of First Instance was told on Sunday.

Keywords: Gulf, UAE, Court of First Instance, Dubai