ദുബൈയില്‍ ഓരോ ദിവസവും ഒന്നര ലക്ഷം ദിര്‍ഹത്തിന്റെ ആഡംബര കാര്‍ സ്വന്തമാക്കാം

ദുബൈ: (www.kvartha.com 31.10.2016) 2016, നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഇരുപത്തി രണ്ടാമത് ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി 'ഇന്‍ഫിനിറ്റി മെഗാ റാഫിള്‍' ടിക്കറ്റ് വില്‍പ്പന പ്രഖ്യാപിച്ചു. ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റാണ് ടിക്കറ്റ് വില്പന പ്രഖ്യാപിച്ചിരിക്കുന്നത്.

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇന്‍ഫിനിറ്റി മെഗാ റാഫിള്‍. ഡിസംബര്‍ 26 മുതല്‍ ഫെബ്രുവരി 4 വരെ നറുക്കെടുപ്പിലൂടെ വിജയിക്ക് ഒന്നരലക്ഷം ദിര്‍ഹത്തിന്റെ കാര്‍ സമ്മാനമായി നല്‍കും.

ഇത് കൂടാതെ ഓരോ ആഴ്ചയും 50,000 ദിര്‍ഹം നറുക്കെടുപ്പിലൂടെ 5 പേര്‍ക്ക് നല്‍കും. അറേബ്യന്‍ ഓട്ടോമൊബൈല്‍സ്, എനോക് എന്നിവര്‍ ചേര്‍ന്നാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

Gulf, UAE, Car, Daily,SUMMARY: The Dubai Festivals and Retail Establishment (DFRE), an agency of the Department of Tourism and Commerce Marketing (Dubai Tourism), has announced that ticket sales for the Infiniti Mega Raffle at the 22nd edition of Dubai Shopping Festival (DSF) will commence on Tuesday, November 1, 2016.

Keywords: Gulf, UAE, Car, Daily,
Previous Post Next Post