ഹരിശ്രീ അശോകന്‍ പറയുന്നു, ആ രക്തത്തില്‍ എനിക്കൊരു പങ്കുമില്ല

തിരുവനന്തപുരം:(www.kvartha.com 31.10.2016)  കുറച്ച് ദിവസങ്ങളായി ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് പോലുള്ള മീഡിയകള്‍ ആഘോഷമാക്കുന്ന ഒരു കല്യാണമുണ്ട്. ഹരിശ്രി അശോകന്റെ 'മകളുടെ' കല്യാണം. കറുത്ത് മെലിഞ്ഞ ഒരു യുവതിയുടെയും ഒരു യുവാവിന്റെയും ഒപ്പം ഹരിശ്രീ അശോകനും ഭാര്യയും നില്‍ക്കുന്ന ചിത്രമായിരുന്നു.

Daughter, Marriage, Photo, Social Network, Cash, Gold, Family, post, Fake, Wife, Actor,  Entertainmentപണക്കാരനാവാനുള്ള മോഹത്തിന്റെ പേരില്‍ പെണ്ണു കെട്ടിയെന്നും പെണ്ണിന്റെ സ്ത്രീധനവും സ്വര്‍ണവും കണ്ടപ്പോള്‍ പെണ്ണിന് ഒടുക്കത്തെ ലുക്ക് എന്ന അടിവാചകത്തോട് കൂടി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആ വിവാഹചിത്രങ്ങള്‍ ഏറ്റെടുക്കുകയും ഹരിശ്രീ അശോകന്റെ മകളുടെ വിവാഹം എന്ന പേരില്‍ അതിവേഗം പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ വിവാഹചിത്രങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് ഫേസ്ബുക്കിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹരിശ്രീ അശോകന്‍

തന്റെ മകളുടെ വിവാഹം എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജചിത്രങ്ങളാണെന്നും അവരെ തനിക്കറിയില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്ന ഹരിശ്രീ അശോകന്‍ തെളിവിനായി ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന സ്വന്തം കുടുംബത്തിന്റെ ഫോട്ടോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നു
Previous Post Next Post