Follow KVARTHA on Google news Follow Us!
ad

അറസ്റ്റ് ഭയന്ന് സാക്കീര്‍ നായിക്ക് പിതാവിന്റെ സംസ്‌ക്കാര ചടങ്ങില്‍ നിന്നും വിട്ടുനിന്നു

മുംബൈ: (www.kvartha.com 31.10.2016) അറസ്റ്റ് ഭയന്ന് ഇസ്ലാമിക പ്രഭാഷകനും പണ്ഡിതനുമായ സാക്കീര്‍ നായിക്ക് പിതാവിന്റെ സംസ്‌ക്കാര ചടങ്ങില്‍ നിന്നും വിട്ടുനിന്നു. National, Mumbai, Zakir Naik, Dr Abdul Kareem Naik, Malaysia
മുംബൈ: (www.kvartha.com 31.10.2016) അറസ്റ്റ് ഭയന്ന് ഇസ്ലാമിക പ്രഭാഷകനും പണ്ഡിതനുമായ സാക്കീര്‍ നായിക്ക് പിതാവിന്റെ സംസ്‌ക്കാര ചടങ്ങില്‍ നിന്നും വിട്ടുനിന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് സാക്കീറിന്റെ പിതാവ് ഡോ അബ്ദുല്‍ കരീം നായിക്ക് (88) മരിച്ചത്. സാക്കീര്‍ നായിക്ക് ഇപ്പോള്‍ മലേഷ്യയിലുണ്ടെന്നാണ് സൂചന.

ബോംബെ സൈക്യാട്രിക്‌സ് സൊസൈറ്റി പ്രസിഡന്റായിരുന്നു ഡോ അബ്ദുല്‍ കരീം നായിക്ക്. സാക്കീര്‍ നായിക്കിന്റെ സന്നദ്ധ സംഘടനയായ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെ അനധികൃത സംഘടനയായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. വര്‍ഗീയ പ്രഭാഷണങ്ങള്‍ നടത്തിയെന്നും പീസ് ടിവിയിലൂടെ വര്‍ഗീയ വിദ്വേഷം വമിക്കുന്നവ സം പ്രേഷണം ചെയ്‌തെന്നുമാണ് സാക്കീര്‍ നായിക്കിനെതിരായ പ്രധാന ആരോപണങ്ങള്‍. ഇത് സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായിട്ടില്ല.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് രോഗബാധിതനായ ഡോ അബ്ദുല്‍ കരീമിനെ മസ്ഗാവൂണിലെ പ്രിന്‍സ് അലി ഖാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ 3.30ഓടെയായിരുന്നു മരണം.

1500 ഓളം പേര്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തു. നാരിയല്‍ വാഡി ഖബറിസ്ഥാനിലായിരുന്നു സംസ്‌ക്കാരം.
National, Mumbai, Zakir Naik, Dr Abdul Kareem Naik, Malaysia

SUMMARY: MUMBAI: Radical preacher Dr Zakir Naik's father, Dr Abdul Kareem Naik (88), passed away in a city hospital early on Sunday. Naik, who is said to be in Malaysia, did not turn up for the funeral fearing arrest, said sources.

Keywords: National, Mumbai, Zakir Naik, Dr Abdul Kareem Naik, Malaysia