അഖിലേഷ് യാദവിനെ ഷേര്‍ഷാ സൂരിയോട് ഉമപിച്ച് യുപി മന്ത്രി

ലഖ്‌നൗ: (www.kvartha.com 31.10.2016) യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സൂരി രാജവംശ സ്ഥാപകന്‍ ഷേര്‍ഷാ സൂരിയോടുമപിച്ച് മന്ത്രി രാജേന്ദ്ര ചൗധരി. ഇന്നത്തെ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഉത്തരേന്ത്യ എന്നിവയുടെ ഒട്ടു മിക്ക ഭാഗങ്ങളും അടങ്ങുന്നതായിരുന്നു ഷേര്‍ഷയുടെ സാമ്രാജ്യം.

കഴിഞ്ഞ 4 വര്‍ഷമായി അഖിലേഷ് പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും രാജേഷ് ചൗധരിയുണ്ടാകും. അഖിലേഷിന്റെ കടുത്ത അനുയായി കൂടിയാണിദ്ദേഹം. ഗ്രാന്‍ഡ് ട്രങ്ക് റോഡ് നിര്‍മ്മിച്ചത് ഷേര്‍ ഷാ സൂരിയാണെങ്കില്‍ ആഗ്ര ലഖ്‌നൗ എക്‌സ്പ്രസ് വേയുടെ പേരില്‍ ഓര്‍മ്മിക്കേണ്ടത് അഖിലേഷിനെയാണെന്നും അദ്ദേഹം പറഞ്ഞു.

22 മാസം കൊണ്ടാണ് 302 കിലോ മീറ്റര്‍ നീളമുള്ള എക്‌സ്പ്രസ് വേ നിര്‍മ്മിച്ച് വികസനത്തില്‍ അഖിലേഷ് പുതിയ ചരിത്രം കുറിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൈഫൈയില്‍ ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
National, UP, CM, Akhilesh Yadav

SUMMARY: LUCKNOW: A senior Uttar Pradesh Minister has likened chief minister Akhilesh Yadav to historical Afghan leader Sher Shah Suri, according to media reports on Monday.

Keywords: National, UP, CM, Akhilesh Yadav

Previous Post Next Post