സെക്യൂരിറ്റി ഗാര്‍ഡിനെ കഴുത്തറുത്ത് കൊലപ്പെടുത്തി എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടി

ന്യൂഡല്‍ഹി: (www.kvartha.com 31.10.2016) സെക്യൂരിറ്റി ഗാര്‍ഡിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് എട്ട് സിമി (സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) പ്രവര്‍ത്തകര്‍ ജയില്‍ ചാടി. തിങ്കളാഴ്ച പുലര്‍ച്ചെ സ്റ്റീല്‍ പ്ലേറ്റും ഗ്ലാസുമുപയോഗിച്ച് സെക്യൂരിറ്റി ഗാര്‍ഡിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷമാണ് ഇവര്‍ രക്ഷപ്പെട്ടത്.

ഇവരെ താമസിപ്പിച്ചിരുന്ന അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന ജയിലിലെ ബി ബ്ലോക്കില്‍ ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി തൂങ്ങിയിറങ്ങിയാണ് പ്രതികള്‍ ജയില്‍ മതില്‍ കടന്നത്. രമാകാന്ത് എന്ന ജീവനക്കാരനാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രക്ഷപ്പെട്ട പ്രതികളെ പിടികൂടുന്നതിനായി പോലീസ് ഊര്‍ജ്ജിത ശ്രമം ആരംഭിച്ചതായി ഭോപ്പാല്‍ ഡി ഐ ജി രമണ്‍ സിംഗ് പറഞ്ഞു.

Keywords: New Delhi, India, Central Jail, Jail, Accused, Escaped, Murder, National, 8 SIMI activists escape from Bhopal jail, 1 guard killed.
Previous Post Next Post