ചെന്നൈയില്‍ 60കാരിയെ കഴുത്തുഞെരിച്ച് കൊന്നു

ചെന്നൈ: (www.kvartha.com 31.10.2016) ചെന്നൈയില്‍ അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഹബീബുല്ല റോഡിലെ വസതിയില്‍ 20 വര്‍ഷമായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ശാന്തിയെ ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അയല്‍ വാസികളുമായി അപൂര്‍വ്വമായി മാത്രമാണ് ശാന്തി ബന്ധപ്പെടാറ്. ഒരു ബന്ധുവാണ് ഇടയ്ക്കിടെ അന്വേഷിച്ചെത്തുന്നത്. ശാന്തി മരിച്ചത് ആദ്യം കാണുന്നതും ഈ ബന്ധു തന്നെയായിരുന്നു.

ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്നാണ് ബന്ധു ശാന്തിയെ അന്വേഷിച്ചെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

തലയ്ക്കടിച്ചാണ് ശാന്തിയെ വീഴ്ത്തിയിരിക്കുന്നത്. പിന്നീട് കൈകള്‍ ബന്ധിക്കുകയായിരുന്നു. ശേഷമാണ് കൊല നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.

National, Tamil Nadu, Chennai, Murder

SUMMARY: A 60-year-old woman was found dead at her home in Chennai on Monday, and the police revealed that the cause of death was strangulation.

Keywords: National, Tamil Nadu, Chennai, Murder
Previous Post Next Post