ഡ്രൈവറുടെ അശ്രദ്ധ; മസ്‌കറ്റില്‍ സ്‌കൂള്‍ ബസില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥി ശ്വാസം മുട്ടി മരിച്ചു

മസ്‌കറ്റ്: (www.kvartha.com 31.10.2016) സ്‌കൂള്‍ ബസിലെ ഡ്രൈവറുടെ അശ്രദ്ധ മസ്‌കറ്റില്‍ ഒരു കുരുന്ന് ജീവനെടുത്തു. സിബിലെ ഖുറാന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നാല് വയസുകാരനാണ് ബസില്‍ ശ്വാസം മുട്ടി മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. ടൈംസ് ഓഫ് ഒമാനാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

School Bus, Student, Dies, Arrested, Children, News, hospital, Police, Muscat, Gulfമറ്റ് കുട്ടികളെയെല്ലാം സ്‌കൂളിലിറക്കിയ ഡ്രൈവര്‍ വളരെ വൈകിയാണ് അബോധാവസ്ഥയില്‍ ബസില്‍ വീണു കിടക്കുന്ന കുട്ടിയെ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം സ്ഥിരീകരിച്ച പൊലീസ് അശ്രദ്ധാക്കുറ്റം ചുമത്തി ബസിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Previous Post Next Post