Follow KVARTHA on Google news Follow Us!
ad

കടയില്‍ പോയിമടങ്ങുകയായിരുന്ന വീട്ടമ്മയെ പട്ടാപ്പകല്‍ അടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

കടയില്‍ പോയിമടങ്ങുകയായിരുന്ന വീട്ടമ്മയെ പട്ടാപ്പകല്‍ പിന്നില്‍ നിന്നുംWoman, Molestation attempt, Police, Arrest, Natives, Police Station, House Wife, Court, Kerala,
വിഴിഞ്ഞം: (www.kvartha.com 30.09.2016) കടയില്‍ പോയിമടങ്ങുകയായിരുന്ന വീട്ടമ്മയെ പട്ടാപ്പകല്‍ പിന്നില്‍ നിന്നും അടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. വ്യാഴാഴ്ച ഉച്ചയ്ക്കു വിഴിഞ്ഞം നോമാന്‍സ് ലാന്‍ഡിനു സമീപത്തെ റോഡിലാണ് സംഭവം.

ഈ ഭാഗത്തുതന്നെയാണ് തീരദേശ പോലീസ് സ്‌റ്റേഷനും സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ കന്യാകുമാരി ജില്ലയില്‍ കീഴ്‌ക്കൊല്ല രാമന്‍തുറ പാര്‍വതി അമ്മന്‍ കോവിലിനു സമീപം അന്തോണി (52)യെ പോലീസ് അറസ്റ്റ് ചെയ്തു.

കടയില്‍ പോയി ഈ ഭാഗത്തുകൂടി നടന്നുവരികയായിരുന്ന വീട്ടമ്മയെ പ്രതി പിന്നില്‍നിന്ന് അടിച്ചുവീഴ്ത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അടിയുടെ ആഘാതത്തില്‍ താഴെ വീണ വീട്ടമ്മയെ പ്രതി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ യുവതി നിലവിളിക്കുകയും നാട്ടുകാര്‍
ഓടിക്കൂടുകയും ചെയ്തു. തുടര്‍ന്ന് പ്രതിയെ നാട്ടുകാര്‍ കീഴ്‌പെടുത്തുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു. 

ആദ്യം സമീപത്തെ തീരദേശ പോലീസ് സ്‌റ്റേഷനിലേല്‍പിച്ച പ്രതിയെ പിന്നീടു വിഴിഞ്ഞം പോലീസിനു കൈമാറുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Youth arrested for immoral activities, Woman, Molestation attempt, Police, Arrest, Natives, Police Station, House Wife, Court, Kerala.

Keywords: Youth arrested for immoral activities, Woman, Molestation attempt, Police, Arrest, Natives, Police Station, House Wife, Court, Kerala.