Follow KVARTHA on Google news Follow Us!
ad

നിരാഹാരം കിടക്കുന്ന യു ഡി എഫ് എം എല്‍ എമാരുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ച് വി എസ് എത്തി

സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ നിയമസഭയില്‍ നിരാഹാരസമരം കിടക്കുന്ന യു.ഡി.Thiruvananthapuram, V.S Achuthanandan, Visit, UDF, Congress, Health & Fitness, Congress, Ganesh Kumar, Kerala,
തിരുവനന്തപുരം: (www.kvartha.com 30.09.2016) സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ നിയമസഭയില്‍ നിരാഹാരസമരം കിടക്കുന്ന യു.ഡി.എഫ് എം.എല്‍.എമാരെ മുതിര്‍ന്ന സി പി എം നേതാവും ഭരണപരിഷ്‌കാര ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് വി എസിന്റെ സന്ദര്‍ശനം. എം.എല്‍.എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അനൂപ് ജേക്കബ് എന്നിവരാണ് സമരം നടത്തുന്നത്.

നിയമസഭയിലേക്ക് കടക്കുന്നതിനു മുമ്പാണ് വി.എസ് എം.എല്‍.എമാരുടെ അടുത്തെത്തി ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചത്. നിരാഹാരമിരിക്കുന്ന പ്രതിപക്ഷ എം.എല്‍.എമാരെ സി.പി.എം നേതാവ് എം.എം മണിയും കെ.ബി ഗണേഷ്‌കുമാറും സന്ദര്‍ശിച്ചു.

അതേസമയം, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം അനുഭാവ സത്യാഗ്രഹം നടത്തുന്ന മുസ്ലിം ലീഗ് എം.എല്‍.എമാര്‍ സമരം അവസാനിപ്പിച്ചു. എന്‍. ഷംസുദ്ദീന്‍, കെ.എം ഷാജി എന്നിവരാണ് സത്യാഗ്രഹം അവസാനിപ്പിച്ചത്. ഇവര്‍ക്ക് പകരം ലീഗ് എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, ആബിദ് ഹുസൈന്‍ എന്നിവര്‍ സത്യാഗ്രഹമിരിക്കും.

ശനി, ഞായര്‍ ദിവസങ്ങളില്‍ നിയമസഭ ചേരാത്തതിനാല്‍ തിങ്കളാഴ്ച വരെയും സമരം തുടരാനാണ് യു.ഡി.എഫ് തീരുമാനം. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് അനുയായികളെ അണിനിരത്തി സമരം ശക്തമാക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

Hunger strike MLA's, Thiruvananthapuram, V.S Achuthanandan, Visit,
Keywords: Hunger strike MLA's, Thiruvananthapuram, V.S Achuthanandan, Visit, UDF, Congress, Health & Fitness, Congress, Ganesh Kumar, Kerala.