Follow KVARTHA on Google news Follow Us!
ad

ഇന്ത്യ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്റെ മുന്നറിയിപ്പ്

ഇന്ത്യ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്റെ മുന്നറിയിപ്പ്. Islamabad, America, Warning, attack, Conference, Parliament, Terrorists, Cabinet, Report, World,
ഇസ്ലാമാബാദ്: (www.kvartha.com 30.09.2016) ഇന്ത്യ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്റെ മുന്നറിയിപ്പ്. ഐക്യരാഷ്ട്രസഭയെ പാകിസ്ഥാന്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. അതേസമയം നിയന്ത്രണ രേഖ കടന്ന് ഇന്ത്യ ആക്രമിച്ചിട്ടില്ലെന്നും ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രസമിതിയില്‍ പാക് പ്രതിനിധി മലിഹ ലോധി അറിയിച്ചു.

 പാകിസ്ഥാന്‍ പരമാവധി സംയമനം പാലിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിഷയം ചര്‍ച്ച ചെയ്യാന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് വെള്ളിയാഴ്ച അടിയന്തിരമന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.

അതേസമയം, തീവ്രവാദികള്‍ക്കെതിരെ പാകിസ്ഥാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്ക ആവര്‍ത്തിച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചകള്‍ തുടരേണ്ടതുണ്ടെന്നും അമേരിക്ക പ്രതികരിച്ചു.
അതിനിടെ കശ്മീരിലെ അഖ്‌നൂറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സേന വീണ്ടും വെടിയുതിര്‍ത്തു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

 Surgical strikes: Pakistan rejects India's claims, Islamabad, America, Warning, attack, Conference, Parliament, Terrorists, Cabinet, Report, World.

Keywords: Surgical strikes: Pakistan rejects India's claims, Islamabad, America, Warning, attack, Conference, Parliament, Terrorists, Cabinet, Report, World.