Follow KVARTHA on Google news Follow Us!
ad

പാകിസ്ഥാന് തിരിച്ചടി; സാര്‍ക്ക് സമ്മേളനത്തില്‍ നിന്ന് ശ്രീലങ്കയും പിന്മാറി

പാകിസ്ഥാന് തിരിച്ചടി നല്‍കി കൊണ്ട് സാര്‍ക്ക് സമ്മേളനത്തില്‍ നിന്ന് Islamabad, Pakistan, Conference, Nepal, Afghanistan, Bangladesh, Prime Minister, World,
ഇസ്ലാമാബാദ്:  (www.kvartha.com 30.09.2016) പാകിസ്ഥാന് തിരിച്ചടി നല്‍കി കൊണ്ട് സാര്‍ക്ക് സമ്മേളനത്തില്‍ നിന്ന് ശ്രീലങ്കയും പിന്മാറി. നേരത്തെ ഇന്ത്യ പിന്മാറിയതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനും ഭൂട്ടാനും ബംഗ്ലാദേശും സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് പിന്മാറിയിരുന്നു.

ഇതേ തുടര്‍ന്ന് നവംബറില്‍ ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന ഉച്ചകോടി മാറ്റി വച്ചതായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ സാര്‍ക്ക് അധ്യക്ഷ
പദവി വഹിക്കുന്ന നേപ്പാളും മാലിദ്വീപ്‌സുമാണ് നിലപാട് പ്രഖ്യാപിക്കാനുള്ളത്.

എട്ട് അംഗരാജ്യങ്ങളില്‍ ഏതെങ്കിലും ഒരു അംഗരാജ്യം വിട്ടുനില്‍ക്കുകയാണെങ്കില്‍ സമ്മേളനം മാറ്റി വയ്ക്കുന്നതാണ് സാര്‍ക്കിന്റെ പതിവ്. അതേസമയം ശ്രീലങ്കയെ അനുനയിപ്പിക്കാനായി രണ്ട് ദൂതന്മാരെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അയച്ചിട്ടുണ്ട്.

 Sri Lanka pulls out of Saarc summit in Islamabad, Islamabad, Pakistan, Conference, Nepal, Afghanistan, Bangladesh, Prime Minister, World.

Keywords: Sri Lanka pulls out of Saarc summit in Islamabad, Islamabad, Pakistan, Conference, Nepal, Afghanistan, Bangladesh, Prime Minister, World.