Follow KVARTHA on Google news Follow Us!
ad

മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ്: കൗമാരക്കാരനായ ബ്ലോഗര്‍ക്ക് ജയില്‍ശിക്ഷ

മതവികാരം വ്രണപ്പെടുത്തുന്ന ബ്ലോഗുകള്‍ പോസ്റ്റ് ചെയ്ത സിംഗപ്പൂരിലെ 17കാരനായBlogger, Arrested, post, Jail, Fine, Photo, Video, Criticism, Death, Court, Judge, Prime Minister, Human- rights, World
സിംഗപ്പൂര്‍: (www.kvartha.com 30.09.2016)   മതവികാരം വ്രണപ്പെടുത്തുന്ന ബ്ലോഗുകള്‍ പോസ്റ്റ് ചെയ്ത സിംഗപ്പൂരിലെ 17കാരനായ ബ്ലോഗര്‍ക്ക് ജയില്‍ശിക്ഷ. മുസ്‌ലിം, ക്രിസ്ത്യന്‍ വിശ്വാസങ്ങളെ അവഹേളിച്ചെന്നാരോപിച്ചാണ് എഴുത്തുകാരനായ അമോസ് യീയെ ആറാഴ്ച ജയിലിലിടാനും 1400 ഡോളര്‍ പിഴയിടാനുമാണ് സിംഗപ്പൂര്‍ കോടതി വിധിച്ചത്.

രണ്ട് വീഡിയോകളും ഒരു ഫോട്ടോയും പ്രദര്‍ശിപ്പിച്ചെന്നതാണ് അമോസിനെതിരായ കുറ്റം. അമോസിന്റെ പോസ്റ്റുകള്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതാണെന്ന് കോടതി ജഡ്ജി ഓങ്ഹിയാന്‍ സുന്‍ പറഞ്ഞു.

സിംഗപ്പൂര്‍ പ്രധാനമന്ത്രിയായിരുന്ന വീ കുവാന്‍ യൂവിനെ കളിയാക്കിയതിന് 2015ല്‍ അമോസിനെ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. മുന്‍ പ്രധാനമന്ത്രിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തെ വിമര്‍ശിച്ച് കൊണ്ട് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനായിരുന്നു അറസ്റ്റ്.

ഒക്ടോബര്‍ 13 മുതലാണ് യീക്ക് ജയിലില്‍ കിടക്കേണ്ടി വരിക. നിരീശ്വരവാദിയായ യീയുടെ അറസ്റ്റിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. സമാധാനപരമായി വിമര്‍ശനം ഉന്നയിക്കുന്നവരെ ജയിലിലടയ്ക്കുന്ന നിയമം പിന്‍വലിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.