Follow KVARTHA on Google news Follow Us!
ad

സ്മാര്‍ട്ട് ഫോണിനുപിന്നാലെ സാംസങ് വാഷിംങ് മെഷിനുകളും പൊട്ടിത്തെറിക്കുന്നു

സാംസങ് ഗ്യാലക്‌സി നോട്ട് 7 സ്മാര്‍ട്ട് ഫോണുകള്‍ പൊട്ടിത്തെറിക്കുന്നുവെന്ന Smart Phone, Galaxy, Report, U.S, Youth, Complaint, Law, World
കൊറിയ: (www.kvartha.com 29.09.2016) സാംസങ് ഗ്യാലക്‌സി നോട്ട് 7 സ്മാര്‍ട്ട് ഫോണുകള്‍ പൊട്ടിത്തെറിക്കുന്നുവെന്ന റിപ്പോര്‍ട്ടിനുപിന്നാലെയിതാ യു എസിൽ നീന്നും സാംസങ്ങിനെ കുഴക്കി പുതിയൊരു വാര്‍ത്ത. സ്മാര്‍ട്ട് ഫോണുകള്‍ക്കുപിന്നാലെ സാംസങ്ങ് വാഷിംങ് മെഷീനുകളും പൊട്ടിത്തെറിക്കുന്നുവെന്നാണ് യു എസിലെ ഉപഭോക്തൃ ഉല്‍പ്പന്ന സുരക്ഷാകമ്മീഷന്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ജോര്‍ജിയയില്‍ നിന്നുള്ള മുപ്പത്തിരണ്ടുകാരിയായ മെലിസ താസ്ടന്റെ പരാതിയെത്തുടര്‍ന്നാണ് മുന്നറിയിപ്പ്. അലക്കിക്കൊണ്ടിരിക്കേ വലിയ ശബ്ദത്തോടെ വാഷിംങ് മെഷീന്‍ പൊട്ടിത്തെറിച്ചുവെന്ന പരാതിയിലാണ് സാംസങ്ങിനെതിരെ മെലിസ നിയമനടപടിക്കൊരുങ്ങിയിരിക്കുന്നത്

എന്നാല്‍ താങ്ങവുന്ന യുണിറ്റുകളില്‍ കൂടുതല്‍ സാധനങ്ങള്‍ അതിലിടുന്നതും വെള്ളം കടക്കാത്ത തടിച്ച വസ്ത്രങ്ങളും മറ്റും അതില്‍ നിക്ഷേപിക്കുന്നതുമാണ് ചെറിയ വൈബ്രേഷനുകള്‍ക്കും വാഷിംങ് മെഷീന്‍ കേടാവുന്നതിനും കാരണമെന്നാണ് കൊറിയന്‍ കമ്പനിയായ സാംസങ്ങിന്റെ അവകാശവാദം.

Smart Phone, Galaxy, Report, U.S, Youth, Complaint, Law, World

Also Read:രണ്ട് സഹോദരങ്ങളുടെ ജീവനെടുത്ത അസുഖത്തിന് മുന്നില്‍ സൈഫുദ്ദീനും നിസ്സഹായന്‍; ചികിത്സയ്ക്ക് വേണ്ടത് 30 ലക്ഷം, നാട് ഒരുമിക്കുന്നു

Keywords: Smart Phone, Galaxy, Report, U.S, Youth, Complaint, Law, World