Follow KVARTHA on Google news Follow Us!
ad

പാകിസ്ഥാന്‍ നടീനടന്മാരെ വെറുതെ വിടണം; അവര്‍ തീവ്രവാദികളല്ല;സല്‍മാന്‍ ഖാന്‍

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ അടിക്കടിയുണ്ടാകുന്ന യുദ്ധങ്ങളുടെ Actor, Terrorists, Press meet, Salman Khan, Actress, Visa, Government, Bollywood, film, Raj Thackeray, Sharukh Khan, Entertainment
മുംബൈ: (www.kvartha.com 30.09.2016)പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ അടിക്കടിയുണ്ടാകുന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ പാക് നടീനടന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ അധികൃതരുടെ തീരുമാനത്തിനെതിരെ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ രംഗത്ത്. ഇന്ത്യന്‍ മോഷന്‍ പിക്‌ച്ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഈ തീരുമാനം ശരിയല്ല എന്നാണ് മുംബൈയില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ താരം പ്രതികരിച്ചത്.

പാക് സിനിമാതാരങ്ങള്‍ ആര്‍ട്ടിസ്റ്റുകള്‍ മാത്രമാണ്. അവര്‍ തീവ്രവാദികളല്ല, താരങ്ങളുടെ വിലക്ക് പിന്‍വലിച്ച് അവര്‍ക്ക് പെര്‍മിറ്റും വിസയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സല്‍മാന്‍ ഖാന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വര്‍ക്ക് പെര്‍മിറ്റോടുകൂടി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാനില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകരെ വിലക്കേണ്ട ആവശ്യമില്ലെന്നും തന്റെ ചിത്രങ്ങളുമായി ഇനിയും പാക്ക് താരങ്ങള്‍ പ്രവര്‍ത്തിക്കുമെനന്നും അവര്‍ക്ക് വേണ്ട സഹായസഹകരണങ്ങല്‍ നല്‍കുമെന്നും സല്‍മാന്‍ ഖാന്‍ പ്രതികരിച്ചു.

പാകിസ്താനില്‍ നിന്നും നിരവധി ചലചിത്രപ്രവര്‍ത്തകരാണ് ബോളിവുഡില്‍ ജോലി ചെയ്യുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയതിനു ശേഷമേ ഇവരെ ഇന്ത്യന്‍ ചലചിത്രലോകവുമായി സഹകരിപ്പിക്കൂ എന്നാണ് അസോസിയേഷന്റെ തീരുമാനം.

നേരത്തെ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പാക്ക് താരങ്ങള്‍ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നു. പാക്് താരങ്ങള്‍ അഭിനയിച്ച റീലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളെ ഇത് ബാധിക്കില്ലെന്നാണ് അസോസിയേഷന്റെ വാദം.

എന്നാല്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പോലെയുള്ള പ്രമുഖ സംഘടനകളുടെ പ്രതിഷേധം ഈ ചിത്രങ്ങള്‍ക്ക് ഉള്ളതുകൊണ്ട് കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാനാകില്ല. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന യെദില്‍ ഹെ മുശ്കില്‍ എന്ന ചിത്രത്തില്‍ പാക് നടനായ ഫവദ് ഖാനും ഷാരൂഖ് ഖാന്‍ നായകനാകുന്ന റായിസില്‍ പാക് നടി മഹീറ ഖാനും അഭിനയിക്കുന്നുണ്ട്.

Actor, Terrorists, Press meet, Salman Khan, Actress, Visa, Government, Bollywood, film, Raj Thackeray, Sharukh Khan, Entertainment

Keywords: Actor, Terrorists, Press meet, Salman Khan, Actress, Visa, Government, Bollywood, film, Raj Thackeray, Sharukh Khan, Entertainment