Follow KVARTHA on Google news Follow Us!
ad

അഞ്ച് രാജ്യങ്ങള്‍ പിന്മാറി, പാകിസ്ഥാന്‍ തോല്‍വി സമ്മതിച്ചു; സാര്‍ക് ഉച്ചകോടി മാറ്റിവെച്ചതായി പാകിസ്ഥാന്റെ ഔദ്യോഗിക അറിയിപ്പ്

ഒട്ടേറെ നാടകീയരംഗങ്ങള്‍ക്കൊടുവില്‍ പത്തൊമ്പതാമത് Summit, Country, Conference, Terror Attack, Supporters, Pakistan, Srilanka, Bhutan, India, Afghanistan, Nepal, Islamabad, World,
ഇസ്ലാമാബാദ്:(www.kvartha.com 30.09.2016) ഒട്ടേറെ നാടകീയരംഗങ്ങള്‍ക്കൊടുവില്‍ പത്തൊമ്പതാമത് സാര്‍ക് ഉച്ചകോടി മാറ്റിവെയ്ക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം വെള്ളിയാഴ്ച നടന്നു.

ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കുപുറമേ വെള്ളിയാഴ്ച ശ്രീലങ്കയും സമ്മേളനത്തല്‍ നിന്ന് വിട്ടുനില്‍ക്കുന്നതായുള്ള വിവരം അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് മാറ്റിവയ്ക്കല്‍ നടപടി. സമ്മേളനം നടത്താനുള്ള തീയതി അധ്യക്ഷരാഷ്ട്രമായ നേപ്പാള്‍ പിന്നീട് അറിയിക്കുമെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു

എട്ട് രാജ്യങ്ങളാണ് 1985ല്‍ തുടങ്ങിയ ദക്ഷിണേന്ത്യന്‍ സഹകരണപ്രസ്ഥാനമായ സാര്‍ക്കില്‍ അംഗങ്ങളായിട്ടുള്ളത്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, മാലദ്വീപ്, ഭൂട്ടാന്‍ എന്നിവയാണവ. ഉറിയിലെ പാകിസ്ഥാന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനില്‍ വെച്ച് നടക്കുന്ന സാര്‍ക് ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത്. ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മറ്റുരാഷ്ട്രങ്ങളും സമ്മേളനം ബഹിഷ്‌കരിക്കുകയായിരുന്നു

എന്ത് സംഭവിച്ചാലും സാര്‍ക് ഉച്ചകോടിയുമായി മുന്നോട്ടുപോകുമെന്ന് ആതിഥേയരാഷ്ട്രമായ പാകിസ്ഥാന്‍ മുമ്പ് അറിയിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ശ്രീലങ്ക കൂടി പിന്മാറിയതോടെ പാകിസ്ഥാനും അധ്യക്ഷരാഷ്ട്രമായ നേപ്പാളിനും പുറമേ മാലിദ്വീപ് മാത്രമാണ് സമ്മേളനത്തില്‍ പങ്കെടുക്കാനുള്ളത്. ഈ സാഹചര്യത്തിലാണ് സാര്‍ക് ഉച്ചകോടി മാറ്റി വയ്ക്കുന്നതായി പാകിസ്ഥാന്‍ അറിയിച്ചത്

Summit, Country, Conference, Terror Attack, Supporters, Pakistan, Srilanka, Bhutan, India, Afghanistan, Nepal, Islamabad, World

Also Read:മൈലാഞ്ചിയിടല്‍ ചടങ്ങ് കഴിഞ്ഞ് കാറില്‍ തിരിച്ചുപോവുകയായിരുന്ന നാലംഗകുടുംബത്തെ ആക്രമിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍
Keywords: Summit, Country, Conference, Terror Attack, Supporters, Pakistan, Srilanka, Bhutan, India, Afghanistan, Nepal, Islamabad, World