Follow KVARTHA on Google news Follow Us!
ad

പാകിസ്ഥാനെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യയെ പ്രകോപിപ്പിച്ചത് ഈ വാക്കുകള്‍

പാകിസ്ഥാനെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ പ്രകോപിച്ചത് പാകിസ്ഥാന്‍ Army Attack, Report, statement, Bomb, Central Government, Prime Minister, Terrorism, Terror Attack, National
ന്യൂഡല്‍ഹി:(www.kvartha.com 29.09.2016)  പാകിസ്ഥാനെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ പ്രകോപിച്ചത് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖൗജ ആസിഫിന്റെ പ്രസ്താവന. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനോട് കടുത്ത ദേഷ്യം സൂക്ഷിച്ചിരുന്ന ഇന്ത്യന്‍ സൈനികര്‍ പാകിസ്ഥാൻ ടീവി ചാനലായ സാമയ്ക് നൽകിയ അഭിമുഖത്തില്‍ ഖൗജ ആസിഫിൻറെ  പ്രകോപനപരമായ പ്രസ്താവന കേട്ടതോടെയാണ് സൈനികര്‍ യുദ്ധത്തിന് തയ്യാറായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

"Tactical weapons joh hain, joh hamne yeh progammes develop kiya hua hai, yeh apne hifazat ke liye develop kiya hua hai. Hamne devices jo hain just as showpieces toh nahin rakhe hue. Lekin agar hamare salamati ko khatra hua, toh hum nestanabhut kar denge unko( ഇന്ത്യയുടെ വരും തലമുറകളെ നശിപ്പിക്കാന്‍ ശേഷിയുള്ള മാരകമായ ബോംബുകള്‍ പാകിസ്താന്റെ പക്കലുണ്ടെന്നും അത് ചില്ല്കൂട്ടില്‍ സൂക്ഷിക്കാനല്ലെന്നും പ്രയോഗിക്കു)മെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പിന്റെ സാരം . ഇത് രാജ്യത്തെ ജനങ്ങളുടെയും സൈനികരുടെയും ക്ഷമയെ പരിക്ഷിക്കുന്ന തരത്തിലുള്ളതായതിനാല്‍ അഭിമാനം ലോകത്തിന് മുന്നില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഇന്ത്യന്‍ സൈനികര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയായിരുന്നു

പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ദോവലും തിരിച്ചടി നല്‍കിയില്ലെങ്കില്‍ പാകിസ്ഥാന്‍ അഹങ്കാരികളായി തീരുമെന്ന നിലപാടിലായിരുന്നു. അങ്ങനെ പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട കരനാവികവ്യോമസേന മേധാവികള്‍, പ്രധാനമന്ത്രി, പ്രതിരോധമന്ത്രി എന്നിവര്‍ ഒറ്റക്കെട്ടായി തിരിച്ചടിക്കാന്‍ തീരുമാനിക്കുകയായിരുന്നു

പാകിസ്താന്‍ സൈന്യം മാറ്റി പാര്‍പ്പിച്ച ഭീകരരുടെ ക്യാമ്പുകള്‍ കണ്ടെത്തി അവിടങ്ങളിലാണ് ഇന്ത്യന്‍ കമാന്‍ഡോകള്‍ മിന്നല്‍ ആക്രമണം നടത്തിയത്. കരനാവികവ്യോമ സേനകളെ ആക്രമണത്തിനായി പൂര്‍ണ്ണ സജ്ജമാക്കി നിര്‍ത്തിയായിരുന്നു ആക്രമണം. ഇന്ത്യന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച നിരവധി പാകിസ്ഥാന്‍ സൈനികരും ഭീകരരോടൊപ്പം കൊല്ലപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് തിരിച്ചടി ഉണ്ടായാല്‍ കറാച്ചിയില്‍ ആക്രമണം നടത്തുവാന്‍ പ്രത്യേക ബോംബര്‍ വിമാനങ്ങളെയും തയ്യാറാക്കി നിര്‍ത്തിയിരുന്നു.

പാകിസ്താന്‍ സ്‌പോണ്‍സേര്‍ഡ് ഭീകരവാദം തുടച്ച് നീക്കിയില്ലെങ്കില്‍ ലോകത്തിന് തന്നെ ഭീഷണിയാണെന്ന് അമേരിക്ക, റഷ്യ, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഇസ്രായേല്‍ തുടങ്ങിയ ലോക രാഷ്ട്രങ്ങളെയും ഇന്ത്യ ബോധ്യപ്പെടുത്തിയിരുന്നു. ചൈനയുടെ പിന്‍തുണ പ്രതീക്ഷിച്ച പാകിസ്താന് പിന്തുണ പിന്‍വലിച്ചതായി ചൈന അറിയിച്ചിരുന്നു