Follow KVARTHA on Google news Follow Us!
ad

ദേശീയകായികതാരമായ കൊലപാതകകേസിലെ പ്രതി ഒരു വര്‍ഷത്തിനുശേഷം പിടിയില്‍

കൊലപാതകകേസില്‍ ദേശീയ കായികതാരം പിടിയില്‍. ഒരു വര്‍ഷം മുമ്പ് Arrested, Murder case, Indian athletes, Police, Accused, man, Youth, shot dead, National
ന്യൂഡല്‍ഹി:  (www.kvartha.com 30.09.2016) കൊലപാതകകേസില്‍ ദേശീയ കായികതാരം പിടിയില്‍. ഒരു വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തില്‍ പങ്കാളിയായതിനാണ് ദേശീയതല ഷോട്ട്പുട്ട് താരമായ ന്യഡല്‍ഹിയിലെ ജരോഡ കാലനിലെ ദീപക്(29) ആണ് വ്യാഴാഴ്ച അറസ്റ്റിലായത്, ഡല്‍ഹിയെ പ്രതിനിധീകരിച്ച് രണ്ടുതവണ ദേശീയ കായികമത്സരത്തില്‍ പ്രതി പങ്കെടുത്തിരുന്നതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.


കഴിഞ്ഞ വര്‍ഷമാണ് മൂന്നംഗസംഘം അമിത് എന്ന യുവാവിനെ വെടിവെച്ചുകൊന്നത്. പണം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ദീപക് ഒഴികെയുള്ള പ്രതികളെ കഴിഞ്ഞ വര്‍ഷം തന്നെ അറസ്റ്റ് ചെയ്തിരുന്നതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.