Follow KVARTHA on Google news Follow Us!
ad

ഹാഫിസ് സയിദിനെ ബിന്‍ ലാദനെ വധിച്ച മാതൃകയില്‍ കൊല്ലണം; മോഡിയോട് ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ

ലക്ഷ്‌കര്‍ ഇ തയിബ ഭീകരന്‍ ഹാഫിസ് സയിദിനെ കൊല്ലണമെന്ന് ഉറി Prime Minister, Narendra Modi, Daughters, Jawans, America, Kashmir, Student, Family, National,
ഗയ: (www.kvartha.com 30.09.2016) ലക്ഷ്‌കര്‍ ഇ തയിബ ഭീകരന്‍ ഹാഫിസ് സയിദിനെ കൊല്ലണമെന്ന് ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ  പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടു.

ബിന്‍ ലാദനെ യു.എസ് സൈന്യം വധിച്ച മാതൃകയില്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ പോകണമെന്നും ഹാഫിസ് സയിദിനെ വധിക്കണമെന്നുമായിരുന്നു ഹവില്‍ദാര്‍ അശോക് കുമാറിന്റെ ഭാര്യ സംഗീത ദേവി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ കഴിഞ്ഞദിവസം ഇന്ത്യ നടത്തിയ ആക്രമണത്തില്‍ വളരെയധികം സന്തോഷമുണ്ടെന്നും സംഗീത ദേവി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി. രാജ്യത്തിന് കൂടുതല്‍ ത്യാഗങ്ങള്‍ സഹിക്കാന്‍ ഞാനും എന്റെ കുടുംബവും തയ്യാറാണെന്ന് ബിഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ പിരോ ഗ്രാമത്തിലുള്ള വീട്ടിലിരുന്ന് സംഗീത പറഞ്ഞു. സംഗീതയുടെ മകനും മരുമകനും സൈന്യത്തില്‍ തന്നെയാണ്.

പാകിസ്ഥാനിലുള്ള മുഴുവന്‍ ഭീകരരേയും അവര്‍ക്ക് സഹായം നല്‍കുന്നവരേയും ബോംബിട്ട് കൊല്ലണമെന്നും സംഗീത അഭിപ്രായപ്പെട്ടു. മറ്റൊരു രക്തസാക്ഷി ലാന്‍സ് നായിക് സുനില്‍ വിദ്യാര്‍ത്ഥിയുടെ ഭാര്യ കിരണ്‍ ദേവിയും സമാനമായ അഭിപ്രായം തന്നെയാണ് പങ്കുവച്ചത്. 

ഭീകരരെ വധിക്കാന്‍ മേലുദ്യോഗസ്ഥരുടെ ഉത്തരവ് പോലും ജവാന്മാര്‍ കാത്തുനില്‍ക്കേണ്ടതില്ലെന്ന് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ സുനില്‍ വിദ്യാര്‍ത്ഥിയുടെ മകള്‍ ആര്‍തിയും പറഞ്ഞു. കണ്ടയുടന്‍ ഇവരെ വെടിവച്ച് കൊല്ലണമെന്നാണ് ആര്‍തിയുടെ അഭിപ്രായം.

Martyrs' widows to PM: Kill Hafiz, 1k Pak terrorists, Prime Minister, Narendra Modi, Daughters, Jawans, America, Kashmir, Student, Family, National.

Keywords: Martyrs' widows to PM: Kill Hafiz, 1k Pak terrorists, Prime Minister, Narendra Modi, Daughters, Jawans, America, Kashmir, Student, Family, National.