Follow KVARTHA on Google news Follow Us!
ad

ഷഹാബുദിന്റെ ജാമ്യം റദ്ദാക്കി; എത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കാന്‍ ബീഹാര്‍ സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദ്ദേശം

ബിഹാറിലെ പാർടി വിവാദനേതാവും ലാലുപ്രസാദ് യാദവിന്റെ സഹപ്രവര്‍ത്തകനുംBail, Cancelled, Bihar, Controversy, Politics, Supreme Court of India, High Court, Government, Custody, Murder case, Kidnap, National
ന്യൂഡല്‍ഹി: (www.kvartha.com 30.09.2016)ബിഹാറിലെ പാർടി വിവാദനേതാവും  ലാലുപ്രസാദ് യാദവിന്റെ സഹപ്രവര്‍ത്തകനും ക്രിമിനലുമായ ആര്‍.ജെ.ഡി മുന്‍ എം.പി മുഹമ്മദ് ഷഹാബുദീന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് പി.സി ഘോഷെ അധ്യക്ഷനായ ബഞ്ചാണ് ജാമ്യം റദ്ദാക്കിയത്.

ഈ മാസം ആദ്യവാരമാണ് ഷഹാബുദീന് ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് പ്രതിയെ എത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബീഹാര്‍ സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കി.

നാല്‍പ്പത് കൊലപാതകക്കേസുകള്‍ക്കുപുറമേ തട്ടിക്കൊണ്ടുപോകല്‍ കേസുകളിലും പ്രതിയായ ഷഹാബുദീന് പതിനൊന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സെപ്തംബര്‍ ഏഴിനാണ് കോടതി ജാമ്യം അനുവദിച്ചത്. കൊലപാതകകേസില്‍ വിചാരണ വൈകുമെന്ന് ചൂണ്ടികാട്ടിയായിരുന്നു പാറ്റ്‌ന ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്.

Bail, Cancelled, Bihar, Controversy, Politics, Supreme Court of India, High Court, Government, Custody, Murder case, Kidnap, National

Keywords:Bail, Cancelled, Bihar, Controversy, Politics, Supreme Court of India, High Court, Government, Custody, Murder case, Kidnap, National