Follow KVARTHA on Google news Follow Us!
ad

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു ബാറ്റിങ് തകര്‍ച്ച; മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റുകള്‍ നഷ്ടമായി

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് Kolkata, New Zealand, Virat Kohli, Food, Cricket Test, Sports, National,
കൊല്‍ക്കത്ത: (www.kvartha.com 30.09.2016) ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ തീരുമാനം തെറ്റായെന്നു തോന്നുംവിധം ഓപ്പണര്‍മാരുടേതടക്കം മൂന്നുവിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

രണ്ടാം ഓവറില്‍ത്തന്നെ ശിഖര്‍ ധവാനെ വീഴ്ത്തി മാറ്റ് ഹെന്റി ഇന്ത്യയ്ക്ക് ആദ്യ പ്രഹരം നല്‍കി. ഒരു റണ്‍സായിരുന്നു ധവാന്റെ സംഭാവന. സ്‌കോര്‍ 28ല്‍ നില്‍ക്കെ മുരളി വിജയ്‌യെയും (9) ഹെന്റി വീഴ്ത്തി. 22- ാം ഓവറില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും പുറത്തായതോടെ ഇന്ത്യ തീര്‍ത്തും സമ്മര്‍ദത്തിലായി. ബോള്‍ട്ടിന്റെ പന്തില്‍ ലതാമിനു ക്യാച്ച് നല്‍കിയായിരുന്നു കോഹ്ലി (9)യുടെ മടക്കം.

ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ മൂന്നിന് 51 എന്ന നിലയിലാണ് ഇന്ത്യ. 76 പന്തില്‍ 31 റണ്‍സ് നേടി ചേതേശ്വര്‍ പൂജാരയും രണ്ടു റണ്‍സ് നേടി അജിങ്ക്യ രഹാനയുമാണു ക്രീസില്‍.

ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. പരിക്കേറ്റ ലോകേഷ് രാഹുലിനു പകരം ശിഖര്‍ ധവാനും ഉമേഷ് യാദവിനു പകരം ഭുവനേശ്വര്‍ കുമാറും ടീമിലെത്തി. കടുത്ത പനിയെത്തുടര്‍ന്ന് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ ഇല്ലാതെയാണു ന്യൂസിലന്‍ഡ് ക്രീസിലിറങ്ങിയത്. റോസ് ടെയ്‌ലറാണു ടീമിനെ നയിക്കുന്നത്. ഹെന്റി നിക്കോളാസിനു പകരം മാറ്റ് ഹെന്റിയും ഇഷ് സോധിയുടെ സ്ഥാനത്തു ജീതന്‍ പട്ടേലും പ്ലേയിങ് ഇലവനിലുണ്ട്.

മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍, കാന്‍പുരില്‍ നടന്ന ആദ്യ ടെസ്റ്റ് വിജയിച്ച് ഇന്ത്യ മുന്നിലാണ്. 197 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. അടുത്ത മാസം എട്ടു മുതല്‍ ഇന്‍ഡോറിലാണ് അവസാന ടെസ്റ്റ്. അഞ്ച് ഏകദിനങ്ങളും ന്യൂസീലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലുണ്ട്.

 India lose three early wickets, Kolkata, New Zealand, Virat Kohli, Food, Cricket Test, Sports, National.


Keywords: India lose three early wickets, Kolkata, New Zealand, Virat Kohli, Food, Cricket Test, Sports, National.