Follow KVARTHA on Google news Follow Us!
ad

കശ്മീരിലെ അഖ്‌നൂറില്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് വെടിവയ്പ്പ്

കശ്മീരിലെ അഖ്‌നൂറില്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് വെടിവയ്പ്പ്. രണ്ടുNew Delhi, Military, Report, Prime Minister, Narendra Modi, Conference, Protection, Cabinet, National,
ന്യൂഡല്‍ഹി: (www.kvartha.com 30.09.2016) കശ്മീരിലെ അഖ്‌നൂറില്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് വെടിവയ്പ്പ്. രണ്ടു ദിവസത്തിനിടെയുണ്ടായ അഞ്ചാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞദിവസം നിയന്ത്രണ രേഖ കടന്ന് പാക്ക് അധീന കശ്മീരില്‍ ഭീകരരുടെ ഇടത്താവളങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയോടു ചേര്‍ന്നുള്ള ആയിരം ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി. ഇവിടുന്നുള്ള ജനങ്ങള്‍ക്കായി പ്രത്യേക ക്യാമ്പുകളും തുറന്നു.

അതേസമയം, ഉറി ഭീകരാക്രമണത്തില്‍ പരുക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചു. ഇതോടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 19 ആയി. കഴിഞ്ഞദിവസം ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നല്‍ ആക്രമണത്തിന് ശേഷമുള്ള സുരക്ഷാ വിലയിരുത്തലുകള്‍ക്കായി കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി അടിയന്തരയോഗം വെള്ളിയാഴ്ച ചേരും. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് യോഗം വിളിച്ചിട്ടുള്ളത്.

മിന്നല്‍ ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു ശേഷം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞദിവസം രാത്രി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.
യു.എന്‍ ഭീകരരായി പ്രഖ്യാപിച്ചിട്ടുള്ളവര്‍ക്കെതിരെ പാകിസ്താന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ഇന്ത്യയും പാകിസ്താനുമിടയിലുണ്ടായിരിക്കുന്ന സംഘര്‍ഷം ലഘൂകരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുപക്ഷവും സംഘര്‍ഷം ഒഴിവാക്കാനുള്ള ചര്‍ച്ചകളെ അമേരിക്ക പ്രോത്സാഹിപ്പിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് വ്യക്തമാക്കി.


India Conducts Surgical Strikes Across LoC; Pakistan Refutes Claim, New Delhi, Military, Report, Prime Minister, Narendra Modi, Conference, Protection, Cabinet, National.



Keywords: India Conducts Surgical Strikes Across LoC; Pakistan Refutes Claim, New Delhi, Military, Report, Prime Minister, Narendra Modi, Conference, Protection, Cabinet, National.