Follow KVARTHA on Google news Follow Us!
ad

'പെറ്റികുറ്റകൃത്യങ്ങള്‍' ആരോപിക്കപ്പെട്ട കുട്ടികളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ പാടില്ല

കുട്ടികള്‍ക്കെതിരെ ആരോപണം ഉണ്ടാകുമ്പോഴും നിയമപരമായി പൊരുത്തപ്പെടാത്ത കുട്ടികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും അവയുടെ ഭാഗമായി കൈക്കൊള്ളുന്ന Thiruvananthapuram, Children, Police, Case, Kerala, Loknath Behra
തിരുവനന്തപുരം: (www.kvartha.com 29.09.2016) കുട്ടികള്‍ക്കെതിരെ ആരോപണം ഉണ്ടാകുമ്പോഴും നിയമപരമായി പൊരുത്തപ്പെടാത്ത കുട്ടികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും അവയുടെ ഭാഗമായി കൈക്കൊള്ളുന്ന നടപടികള്‍ കുട്ടിക്ക് മാനസികമോ ശാരീരികമോ ആയ പീഡനത്തിന് ഇടയാക്കുന്നതാവരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ് ഇതുസംബന്ധിച്ച് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പെടുത്തിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. യാതൊരു കാരണവശാലും 'പെറ്റികുറ്റകൃത്യങ്ങള്‍' ആരോപിക്കപ്പെട്ട കുട്ടികളെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുവാന്‍ പാടില്ല.

കുട്ടികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ നിയമിതനായ ചൈല്‍ഡ്‌വെല്‍ഫയര്‍ പോലീസ് ഓഫീസറോ, സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് അംഗമോ മാത്രമേ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചോദ്യം ചെയ്യുവാന്‍ പാടുള്ളൂവെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി.

Thiruvananthapuram, Children, Police, Case, Kerala, Loknath Behra.

Keywords: Thiruvananthapuram, Children, Police, Case, Kerala, Loknath Behra.