Follow KVARTHA on Google news Follow Us!
ad

സഹകരിക്കാത്ത മൂന്ന് മെഡിക്കല്‍ കോളജുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നീക്കം

എംബിബിഎസ് പ്രവേശനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാകാത്ത മൂന്ന് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ Kerala, Medical College, Government, Thiruvananthapuram, Kozhikode, Kannur, palakkad, Supreme Court of India, MBBS, BDS, Spot Admission, Karuna, KMCT, Anjarakkandi.
തിരുവനന്തപുരം: (www.kvartha.com 30.09.2016) എംബിബിഎസ് പ്രവേശനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാകാത്ത മൂന്ന് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നീക്കം. കെഎംസിടി കോഴിക്കോട്, കരുണ പാലക്കാട്, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജുകളാണ് സര്‍ക്കാരുമായി സഹകരിക്കാതെ മാറിനില്‍ക്കുന്നത്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം ആരംഭിച്ചത്.

സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിട്ടും സീറ്റുകള്‍ വിട്ടു നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കെഎംസിടി മെഡിക്കല്‍ കോളേജിനെതിരെ സര്‍ക്കാരിന്റെ നീക്കം. കണ്ണൂര്‍ മെഡിക്കല്‍ കോളേജും പാലക്കാട് കരുണയും ഇതു വരെ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടിട്ടില്ല. മെഡിക്കല്‍ പ്രവേശനത്തിനുള്ള അവസാന തീയതി വെള്ളിയാഴ്ചയാണ്. ചില മെഡിക്കല്‍ കോളജുകളില്‍ ഒഴിവുള്ള സീറ്റുകള്‍ നികത്താന്‍ വേണ്ടി സമയപരിധി നീട്ടി ചോദിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ രാവിലെ 10 മണിയോടെ തന്നെ നടപടികള്‍ ആരംഭിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 15 ഉം ഗോകുലം മെഡിക്കല്‍ കോളജില്‍ 50 സീറ്റുകളുമടക്കം 65 സീറ്റുകളാണ് എംബിബിഎസിന് ഒഴിവുള്ളത്. സര്‍ക്കാര്‍, സ്വാശ്രയ കോളജുകളിലായി ബിഡിഎസിന് 51 ഒഴിവുകളുണ്ട്. ഒഴിവുള്ള എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ വെള്ളിയാഴ്ച നടക്കും. ആയിരത്തിലധികം രക്ഷിതാക്കളാണ് പ്രവേശനം തേടി രാവിലെ തിരുവനന്തപുരത്ത് എത്തിയിട്ടുള്ളത്.

Kerala, Medical College, Government, Thiruvananthapuram, Kozhikode, Kannur, palakkad, Supreme Court of India, MBBS, BDS, Spot Admission, Karuna, KMCT, Anjarakkandi.

Keywords: Kerala, Medical College, Government, Thiruvananthapuram, Kozhikode, Kannur, palakkad, Supreme Court of India, MBBS, BDS, Spot Admission, Karuna, KMCT, Anjarakkandi.