Follow KVARTHA on Google news Follow Us!
ad

പ്രവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത;ഡി ജി സി എ വിലക്ക് ഭാഗികമായി പിന്‍വലിച്ചു; ഇനി വിമാനത്തില്‍ സാംസങ് ഗ്യാലക്‌സി നോട്ട് 7 ഉപയോഗിക്കാം.

സാംസങ് ഗ്യാലക്‌സി നോട്ട് 7ന്റെ പ്രവാസികളായ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്തGalaxy, Flight, Ban, NRI, Indian, statement, Letter, models, shop, National
ന്യൂഡല്‍ഹി:(www.kvartha.com 30.09.2016) സാംസങ് ഗ്യാലക്‌സി നോട്ട് 7ന്റെ പ്രവാസികളായ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. നോട്ട് 7 ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനത്തിനുള്ളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഭാഗികമായി
പിന്‍വലിച്ചു. 2016 സെപ്റ്റംബര്‍ 15 ന് ശേഷമുള്ള സാംസങ്ങ് ഗാലക്‌സി നോട്ട് 7 മോഡലുകളെ ഇനി വിമാനയാത്രകളില്‍ ഉപയോഗിക്കാമെന്നാണ് ഡി.ജി.സി.എയുടെ പുതിയ നിര്‍ദേശം. പക്ഷേ വിമാനകമ്പനികള്‍ക്കൂടി അനുവദിക്കണമെന്ന് മാത്രം

ഡി.ജി.സി.എയുടെ നിര്‍ദേശത്തെ സാംസങ്ങിന്റെ ഔദ്യോഗിക വക്താവാണ് സ്ഥിരീകരിച്ചത്. വിമാന യാത്രകളില്‍ നേരത്തെ സാംസങ്ങ് ഗാലക്‌സി നോട്ട് 7 ന് ഡി.ജി.സി.എ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചിരിക്കുന്നു എന്നും 2016 സെപ്റ്റംബര്‍ 15 ന് ശേഷമുള്ള ഗാലക്‌സി നോട്ട് 7 മോഡലുകളെ ഇനി മുതല്‍ ഇന്ത്യന്‍ വിമാന യാത്രകളില്‍ ഉപയോഗിക്കാമെന്നും സാംസങ്ങ് ഔദ്യോഗിക പ്രസ്താവന കുറിപ്പിലൂടെ അറിയിച്ചു.

'ഗ്രീന്‍ ബാറ്ററി ഐക്കണോട്' കൂടിയുള്ള ഗാലക്‌സി നോട്ട് 7 മോഡലുകളെയാണ് ഡി.ജി.സി.എ അനുവദിച്ചിരിക്കുന്നത്. ഇത്തരം മോഡലുകള്‍ വിമാനയാത്രകളില്‍ ഉപയോഗിക്കുന്നതും ചാര്‍ജ്ജ് ചെയ്യുന്നതും സുരക്ഷിതമാണെന്ന് നേരത്തെ സാംസങ്ങ് വ്യക്തമാക്കിയിരുന്നു.

ഗാലക്‌സി നോട്ട് 7 മോഡലുകള്‍ പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഗാലക്‌സി നോട്ട് 7 മോഡലുകളെ സാംസങ്ങ് ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. പുതിയ സുരക്ഷിത മോഡലുകളെ ഉടന്‍ ഇന്ത്യന്‍ വിപണയിലെത്തിക്കുമെന്ന് സാംസങ്ങ് അറിയിച്ചതിന് പിന്നാലെയാണ് ഡി.ജി.സി.എയുടെ പുതിയ നിര്‍ദേശം.

അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്കും, വിമാനയാത്രക്കാര്‍ക്കും, വിമാന കമ്പനികള്‍ക്കും നേരിട്ട ബുദ്ധിമുട്ടില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് സാംസങ്ങ് എന്നും മുന്‍ഗണന നല്‍കുന്നത് എന്നും സാംസങ്ങ് ഇന്ത്യ വക്താവ് അറിയിച്ചു.

Galaxy, Flight, Ban, NRI, Indian, statement, Letter, models, shop, National