Follow KVARTHA on Google news Follow Us!
ad

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്വകാര്യ യാത്രാവിമാനം ബാഴ്‌സലോണയില്‍ തകര്‍ന്നു വീണു

പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരവും റയല്‍ മാഡ്രിഡ് താരവുമായ ക്രിസ്റ്റ്യാനോ Flight collision, Airport, Spain, Protection, Football Player, Sports, World,
ബാഴ്‌സലോണ: (www.kvartha.com 30.09.2016) പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരവും റയല്‍ മാഡ്രിഡ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്വകാര്യ യാത്രാവിമാനം ബാഴ്‌സലോണയില്‍ തകര്‍ന്നു വീണു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്. ലാന്‍ഡ് ചെയ്യുന്നതിനിടെ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് വിമാനം തകര്‍ന്നു വീഴുകയായിരുന്നു. അപകടസമയത്ത് ക്രിസ്റ്റിയാനോ വിമാനത്തില്‍ ഉണ്ടായിരുന്നില്ല.

സ്പാനിഷ് കായിക ദിനപത്രമായ എഎസ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഗള്‍ഫ്‌സ്ട്രീം ജി 200 എന്ന സ്വകാര്യ യാത്രാവിമാനമാണ് തകര്‍ന്നത്. ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ പൊട്ടി വിമാനം റണ്‍വേയില്‍ നിന്ന് തെന്നിപ്പോകുകയായിരുന്നു.

എന്നാല്‍ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിച്ചു. അപകട സമയത്ത് താരം ചാമ്പ്യന്‍സ് ലീഗിലെ ബൊറൂസിയയ്‌ക്കെതിരായ മത്സരത്തിനായി ജര്‍മനിയിലായിരുന്നു . 2015ലാണ് ക്രിസ്റ്റി വിമാനം വാങ്ങിയത്. 22.4 മില്യണ്‍ യൂറോ ചെലവാക്കിയാണ് വിമാനം സ്വന്തമാക്കിയത്. ഏകദേശം 149,25,10,880 രൂപ വരുമിത്.

Cristiano Ronaldo's Private Plane Crashes, Soccer Superstar Not on Board, Flight collision, Airport, Spain, Protection, Football Player, Sports, World.

Keywords: Cristiano Ronaldo's Private Plane Crashes, Soccer Superstar Not on Board, Flight collision, Airport, Spain, Protection, Football Player, Sports, World.