Follow KVARTHA on Google news Follow Us!
ad

പൊതുമരാമത്ത് വകുപ്പിലെ അഴിമതി: മുന്‍ മന്ത്രിമാര്‍ക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും പങ്കെന്ന് വിജിലന്‍സ്, റിപ്പോര്‍ട്ടുമായി മന്ത്രി ജി സുധാകരന്‍ സഭയില്‍

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട അഴിമതികളില്‍ രണ്ട് മുന്‍ മന്ത്രിമാര്‍ക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും പങ്കുണ്ടെന്ന് വിജിലന്‍സ് Kerala, Thiruvananthapuram, Corruption, Ex ministers, Vigilance, G Sudhakaran, Politics, Finance, Estimate, Project, PWD.
തിരുവനന്തപുരം: (www.kvartha.com 30.09.2016) പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട അഴിമതികളില്‍ രണ്ട് മുന്‍ മന്ത്രിമാര്‍ക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും പങ്കുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. മുന്‍ പൊതുമരാമത്ത് മന്ത്രി, ധനമന്ത്രി, ധന-പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന റിപ്പോര്‍ട്ടുമായാണ് മന്ത്രി ജി സുധാകരന്‍ സഭയിലെത്തിയത്. അനുബന്ധ ജോലികളുടെ പേരില്‍ 300 ശതമാനം വരെ തുക അധികം നല്‍കുന്നുണ്ടെന്നും നിയമനത്തിലടക്കം ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ലക്ഷങ്ങള്‍ കോഴ വാങ്ങന്നുണ്ടെന്നും വ്യക്തമാക്കുന്നതാണ് പാലക്കാട് ജില്ല സാംപിളായെടുത്ത് ഫിറോസ് എം ഷഫീഖ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്.

100 മുതല്‍ 300 ശതമാനം വരെ കൂട്ടിയാണ് അനുബന്ധ ജോലികള്‍ക്കുള്ള തുക അനുവദിക്കുന്നത്. അസിസ്റ്റന്‍ഡ് എഞ്ചിനിയര്‍ മുതല്‍ ചീഫ് എഞ്ചിനിയര്‍ വരെയുള്ള വിവിധ പദവികള്‍ക്ക് 50 ലക്ഷം രൂപ വരെയാണ് കൈക്കൂലിയായി വാങ്ങുന്നത്. ഈ തുക കരാറുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും അഴിമതികള്‍ക്ക് കൂട്ട് നില്‍ക്കുന്നു. ആദ്യം എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറഞ്ഞ തുക കാണിച്ച് കരാറില്‍ ഒപ്പിടുകയും പിന്നീട് അനുബന്ധ ജോലികളുടെ പേരില്‍ എസ്റ്റിമേറ്റ് തുക മാറ്റുകയുമാണ് ചെയ്യുന്നത്. എസ്റ്റിമേറ്റ് തുക മാറ്റി തയാറാക്കി നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തന്നെയുണ്ട്. പുതുക്കിയ എസ്റ്റിമേറ്റിന് സര്‍ക്കാര്‍ അനുമതി ലഭിക്കാന്‍ ധന-പൊതുമരാമത്ത് സെക്രട്ടറിമാര്‍, ചീഫ് എഞ്ചിനിയര്‍, പൊതുമരാമത്ത്-ധനവകുപ്പ് മന്ത്രിമാര്‍ എന്നിവരും കൂട്ട് നില്‍ക്കുന്നുണ്ടെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്.

മന്ത്രിമാര്‍ക്ക് നല്‍കുന്ന പണം പദ്ധതികളില്‍ അഴിമതി നടത്തി കാരാറുകാര്‍ ഇരട്ടിയായി തിരിച്ചുപിടിക്കും. ഫലത്തില്‍ ഇരുവര്‍ക്കും ഇരട്ടിയിലധികം ലാഭം മാത്രം. മന്ത്രിമാര്‍ക്കെന്ന പേരില്‍ പൊതുമരാമത്ത് വകുപ്പില്‍ ഓരോ ഡിവിഷനില്‍ നിന്നും അഞ്ച് ലക്ഷം രൂപ വരെ പിരിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 Kerala, Thiruvananthapuram, Corruption, Ex ministers, Vigilance, G Sudhakaran, Politics, Finance, Estimate, Project, PWD.

Keywords: Kerala, Thiruvananthapuram, Corruption, Ex ministers, Vigilance, G Sudhakaran, Politics, Finance, Estimate, Project, PWD.