Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ സൈന്യത്തിനെതിരെ പോസ്റ്റിട്ടുവെന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജം; വെളിപ്പെടുത്തലുമായി യുവാവ്

ഇന്ത്യന്‍ സൈനത്തിനെതിരെ താന്‍ പോസറ്റിട്ടുവെന്ന് പ്രചരിപ്പിക്കുന്നത് വ്യാജമാണെന്നും ഇതു സംബന്ധിച്ച് സൈബര്‍ സെല്ലിന് പരാതി നല്‍കുമെന്നും ഫേ Kerala, Thiruvananthapuram, post, Facebook, Army Attack, Indian Army, Social Media, Fake image, FB post,
തിരുവനന്തപുരം: (www.kvartha.com 30.09.2016) ഇന്ത്യന്‍ സൈനത്തിനെതിരെ താന്‍ പോസറ്റിട്ടുവെന്ന് പ്രചരിപ്പിക്കുന്നത് വ്യാജമാണെന്നും ഇതു സംബന്ധിച്ച് സൈബര്‍ സെല്ലിന് പരാതി നല്‍കുമെന്നും ഫേസ്ബുക്കില്‍ ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന ഷാഹു അമ്പലത്ത് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ സൈന്യത്തെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്ത് വന്നിരുന്നു.

കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും സൈനിക നീക്കത്തെ അഭിനന്ദിക്കുകയും പിന്തുണക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഷാഹു അമ്പലത്തിന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്ന രീതിയില്‍ ചിലര്‍ വ്യാജ ഫോട്ടോ ഷോപ്പ് ഇമേജ് ഉണ്ടാക്കി പ്രചരണം നടത്തിയതോടെ സംഭവം വിവാദമായത്. ഇന്ത്യന്‍ സേനയെ അവഹേളിക്കുന്ന രീതിയില്‍ ഷാഹു അമ്പലത്ത് പോസ്റ്റിട്ടുവെന്നാണ് ഫാസിസ്റ്റ് ശക്തികള്‍ പ്രചരിപ്പിച്ചതെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.

ജനങ്ങള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും വിഭാഗീയത ഉണ്ടാക്കുക എന്ന ചിന്തയോടെയാണ് ഇത്തരമൊരു പോസ്റ്റ് പ്രചരിപ്പിച്ചതെന്നാണ് ഷാഹുവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും വെളിപ്പെടുത്തുന്നത്. പോസ്റ്റിനെതിരെ പ്രതിഷേധവും ഒപ്പം വ്യാജ പോസ്റ്റിനെതിരെ ശക്തമായ പ്രതികരണവും ഉണ്ടായതോടെ സോഷ്യല്‍ മീഡിയ വിഷയം കാര്യമായ ചര്‍ച്ചയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് നിയമനടപടി സ്വീകരിക്കുമെന്ന് കാണിച്ച് ഷാഹു അമ്പലത്ത് അദ്ദേഹത്തിന്റെ ടൈംലൈനില്‍ വ്യക്തമാക്കിയത്.
Kerala, Thiruvananthapuram, post, Facebook, Army Attack, Indian Army, Social Media, Fake image, FB post, Controversy over Fake image.

Kerala, Thiruvananthapuram, post, Facebook, Army Attack, Indian Army, Social Media, Fake image, FB post, Controversy over Fake image.

Keywords: Kerala, Thiruvananthapuram, post, Facebook, Army Attack, Indian Army, Social Media, Fake image, FB post, Controversy over Fake image.