Follow KVARTHA on Google news Follow Us!
ad

ആറു ദിവസം 6000 ക്യൂസെക്‌സ് വെള്ളം തമിഴ്‌നാടിന് നല്‍കണമെന്ന് കര്‍ണാടകയോട് സുപ്രീംകോടതി

കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകയ്ക്ക് സുപ്രീംകോടതിയുടെ New Delhi, Criticism, Meeting, Minister, Prime Minister, Narendra Modi, Letter, National,
ന്യൂഡല്‍ഹി: (www.kvartha.com 30.09.2016) കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. വിധി നടപ്പാക്കാതെ കര്‍ണാടക സര്‍ക്കാര്‍ അവഹേളിച്ചെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.

ശനിയാഴ്ച മുതല്‍ ആറു ദിവസം 6000 ക്യൂസെക്‌സ് വെള്ളം തമിഴ്‌നാടിന് നല്‍കണമെന്നും , ചൊവ്വാഴ്ചക്കകം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നും കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളും ബോര്‍ഡിലേക്കുള്ള പ്രതിനിധികളെ നിശ്ചയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

സെപ്റ്റംബര്‍ 27ന് വ്യാഴാഴ്ച വരെ തമിഴ്‌നാടിന് 6000 ക്യൂസെക്‌സ് വെള്ളം നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. അതേസമയം തമിഴ്‌നാടിന് വെള്ളം നല്‍കേണ്ടെന്ന കര്‍ണാടക നിയമസഭയുടെ പ്രമേയം കോടതി ഉത്തരവിനെ ബാധിക്കില്ല. ഇരു സംസ്ഥാനങ്ങളുമായി ചര്‍ച്ചക്ക് വഴിയൊരുക്കാന്‍ അഡ്വക്കറ്റ് ജനറലിനോട് സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

കാവേരി നദിയില്‍ നിന്ന് കൂടുതല്‍ വെള്ളം വേണമെന്നാവശ്യപ്പെട്ടുള്ള തമിഴ്‌നാടിന്റെ ഹരജി കഴിഞ്ഞ ചൊവ്വാഴ്ച പരിഗണിക്കവെയാണ് സുപ്രീംകോടതി പ്രതിദിനം 6000 ക്യൂസെക്‌സ് വെള്ളം നല്‍കാന്‍ കര്‍ണാടകയോട് ആവശ്യപ്പെട്ടത്.

 എന്നാല്‍ കോടതിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കര്‍ണാടകം, കാവേരിയിലെ വെള്ളം ബംഗളുരുവിനും നദീതട ജില്ലകള്‍ക്കും കുടിവെള്ള ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാനാകൂ എന്ന പ്രമേയം പാസാക്കിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

സെപ്റ്റംബര്‍ 20ലെ കോടതി ഉത്തരവില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട്
കഴിഞ്ഞ ദിവസം ഹരജി നല്‍കിയ കര്‍ണാടക സര്‍ക്കാര്‍ ഈ പ്രമേയവും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

 അതേസമയം, മുന്‍ ഉത്തരവനുസരിച്ച് വെള്ളം വിട്ടുനല്‍കാതെ കര്‍ണാടകത്തിന്റെ ഹരജി പരിഗണിക്കരുതെന്ന ആവശ്യവുമായി തമിഴ്‌നാടും രംഗത്തെത്തി. ഇതിനിടെ തര്‍ക്കപരിഹാരത്തിന് കേന്ദ്രമന്ത്രി ഉമാഭാരതിയുടെ അധ്യക്ഷതയില്‍ തമിഴ്‌നാടും കര്‍ണാടകയുമായി നടന്ന ചര്‍ച്ചയില്‍ സമവായമായില്ല.

 Cauvery issue: Supreme Court orders Karnataka government to release 6,000 cusecs water per day for six days, Niyamasabha, New Delhi, Criticism, Meeting, Minister, Prime Minister, Narendra Modi, Letter, National.

Keywords: Cauvery issue: Supreme Court orders Karnataka government to release 6,000 cusecs water per day for six days, Niyamasabha, New Delhi, Criticism, Meeting, Minister, Prime Minister, Narendra Modi, Letter, National.