Follow KVARTHA on Google news Follow Us!
ad

80കാരിയായ മാതാവിനെ മകനും മരുമകളും ചേര്‍ന്ന് തലകീഴായി ഫാനില്‍ കെട്ടിത്തൂക്കി; പ്രതികള്‍ അറസ്റ്റില്‍

മകനും മരുമകളും ചെറുമകളും ചേര്‍ന്ന് എണ്‍പതുകാരിയായ മാതാവിനെ സീലിംഗ്Police, Arrest, Son, Wife, Daughter, Mother, Family, Complaint, National,
മുംബൈ: (www.kvartha.com 30.09.2016) മകനും മരുമകളും ചെറുമകളും ചേര്‍ന്ന് എണ്‍പതുകാരിയായ മാതാവിനെ സീലിംഗ് ഫാനില്‍ തലകീഴായി കെട്ടിത്തൂക്കി ഉപദ്രവിച്ചു. മുംബൈയിലാണ് സംഭവം. മാതാവിനെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ഇതോടെ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനും സംഭവത്തിന്റെ വീഡിയോ ലഭിച്ചിട്ടുണ്ട്.

മകന്‍ വൃദ്ധയായ മാതാവിനെ പതിവായി ബെഡ്ഷീറ്റ് കൊണ്ടു കെട്ടി തലകീഴായി ഫാനില്‍ തൂക്കിയിട്ടശേഷം ഫാന്‍ ഓണാക്കും. തുടര്‍ന്ന് കുടുംബത്തോടൊപ്പം ചേര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യും എന്നാണ് സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്. കഴിഞ്ഞ മൂന്നു
വര്‍ഷമായി മാതാവ് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും പോലീസിനു ലഭിച്ച പരാതിയില്‍ പറയുന്നു. സുരേന്ദ്ര വൈദ്(47), ഭാര്യ ബബിത (43), മകള്‍ അക്ഷയ (19)എന്നിവരെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം പോലീസിന്റെ ചോദ്യം ചെയ്യലില്‍ മാതാവിന് മാനസിക പ്രശ്‌നമുള്ളതിനാല്‍ വീട്ടില്‍ നിന്നും ഇറങ്ങി പോകുന്നത് പതിവാണെന്നും അത് ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരത്തില്‍ പേടിപ്പിച്ചതാണെന്നുമാണ് മകനും കുടുംബവും പറയുന്നത്.

 80-Year-Old Woman Tortured By Family In Mumbai; Three Held, Police, Arrest, Son, Wife, Daughter, Mother, Family, Complaint, National.



Keywords: 80-Year-Old Woman Tortured By Family In Mumbai; Three Held, Police, Arrest, Son, Wife, Daughter, Mother, Family, Complaint, National.