Follow KVARTHA on Google news Follow Us!
ad

ലണ്ടനിലെ ആ വെള്ളി മെഡൽ തനിക്കു വേണ്ടെന്നു യോഗേശ്വർ ദത്ത്

ന്യൂഡൽഹി: (www.kvartha.com 31.08.2016) മനുഷ്യത്വത്തിന്‍റെ മാതൃകയുമായി ഇന്ത്യൻ ഗുസ്തി താരം യോഗേശ്വർ ദത്ത്Indian, Olympic, Medallist, Wrestler, Yogeshwar Dutt, Wednesday, Micro blogging site, Twitter
ന്യൂഡൽഹി: (www.kvartha.com 31.08.2016) മനുഷ്യത്വത്തിന്‍റെ മാതൃകയുമായി ഇന്ത്യൻ ഗുസ്തി താരം യോഗേശ്വർ ദത്ത്. ലണ്ടൻ ഒളിംപിക്സിൽ യോഗേശ്വർ നേടിയ വെങ്കലം വെള്ളിയായി ഉയർത്തിയെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വെള്ളി നേടിയ റഷ്യൻ താരം ബെസിക് കുഡുഖോവ് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതോടെ ആയിരുന്നു ഇത്. എന്നാൽ മെഡൽ തനിക്ക് വേണ്ടെന്ന നിലപാടിലാണിപ്പോൾ യോഗേശ്വർ.

റഷ്യയുടെ ബെസിക് കുഡുഖോവ് വിവാദത്തിൽ പെട്ടതോടെ തനിക്ക് ലഭിച്ച മെഡൽ തനിക്കു നൽകരുത്. ആ മെഡൽ അദ്ദേഹത്തിന്‍റെ കുടുംബത്തിന് സൂക്ഷിക്കാം. മെഡലിനെക്കാൾ വലുത് മനുഷ്യത്വമാണ്- യോഗേശ്വർ ട്വിറ്ററിൽ കുറിച്ചു. കുഡുഖോവ് 2013-ൽ ഒരു കാറപകടത്തിൽ മരണപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് ഇദ്ദേഹം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇതേതുടർന്ന് ഇദ്ദേഹത്തിന്‍റെ മെഡൽ റദ്ദാക്കുകയും വെങ്കലമെഡൽ ലഭിച്ച യോഗേശ്വറിനെ വെള്ളിമെഡലിന് അർഹനാക്കുകയും ചെയ്യുകയായിരുന്നു.

ലോക ചാമ്പ്യനായിരുന്ന കുഡുഖോവ് മികച്ച ഒരു ഗുസ്തിക്കാരനായിരുന്നു. മരണശേഷം അദ്ദേഹത്തെ ഉത്തേജക മരുന്നിനു പിടിക്കുന്നത് ദുഃഖകരമാണ്. ഒരു കളിക്കാരൻ എന്ന നിലയിൽ ഇപ്പോൾ താൻ അദ്ദേഹത്തോടൊപ്പമാണ്. സാധിക്കുമെങ്കിൽ ആ മെഡൽ അദ്ദേഹത്തിന്റെ കുടുംബത്തിനു തന്നെ സൂക്ഷിക്കാൻ അനുവദിക്കണം. അത് അദ്ദേഹത്തിന്റെ കുടുംബത്തെ ആദരിക്കുന്നതിനു തുല്യമാണ്. തന്നെ സംബന്ധിച്ച് അത് മനുഷ്യത്വത്തിന്‍റെ സന്ദേശമാണെന്നും ദത്ത് പറഞ്ഞു.
Indian, Olympic, Medallist, Wrestler, Yogeshwar Dutt, Wednesday, Micro blogging site, Twitter

SUMMARY: Indian Olympic medallist and wrestler Yogeshwar Dutt, on Wednesday, took to the micro blogging site, Twitter, to comment on his silver medal elevation from the London 2012 Olympics.

Keywords: Indian, Olympic, Medallist, Wrestler, Yogeshwar Dutt, Wednesday, Micro blogging site, Twitter