Follow KVARTHA on Google news Follow Us!
ad

വിക്രമിന് മലയാളത്തില്‍ അഭിനയിക്കണം; ഒന്നുമല്ലാതിരുന്ന കാലത്ത് അവസരം തന്നത് മലയാളമെന്നും വിക്രം

കൊച്ചി: (www.kvartha.com 31.08.2016) വന്ന വഴി മറക്കുന്നവരുണ്ടാകാം. എന്നാൽ നടൻ വിക്രം ആ കൂട്ടത്തിൽപ്പെട്ടയാളല്ല. Entertainment, Mollywood, Vikram, Tamil, Superstar
കൊച്ചി: (www.kvartha.com 31.08.2016) വന്ന വഴി മറക്കുന്നവരുണ്ടാകാം. എന്നാൽ നടൻ വിക്രം ആ കൂട്ടത്തിൽപ്പെട്ടയാളല്ല. ഇതുകൊണ്ടുതന്നെയാണ് കോളിവുഡിലെ സൂപ്പർതാരമായിരിക്കുമ്പോഴും വിക്രം മലയാള സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നത്.

ഒന്നുമല്ലാതിരുന്ന കാലത്ത് എനിക്ക് അവസരം തന്നത് മലയാളം സിനിമയാണ്. അതുകൊണ്ട് തന്നെ മലയാളത്തിൽ വീണ്ടും അഭിനയിക്കാൻ മോഹമുണ്ട്. അവസരം കിട്ടിയാൽ നിരസിക്കില്ല. ചെമ്മീന്‍ പോലെ ഒരു ക്ലാസിക് സിനിമയില്‍ അഭിനയിക്കാനാണ് മോഹമെന്നും വിക്രം.

മലയാള സിനിമയില്‍ ഇപ്പോള്‍ ഒരുപാട് പ്രതിഭകള്‍ വരുന്നുണ്ട്. പ്രേമം, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങിയ സിനിമൾ നന്നായി ഇഷ്ടപ്പെട്ടു. ഇവിടെ കഥയാണ് സിനിമയുടെ യഥാര്‍ഥ മുടക്കുമുതല്‍. മലയാള സിനിമയും മാറ്റത്തിന്‍റെ പാതയിലാണെന്നും വിക്രം.

ഇരുമുഖൻ എന്നതാണ് വിക്രത്തിന്‍റെ പുതിയ ചിത്രം. ഇരുമുഖനില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള രണ്ട് വേഷങ്ങളാണ് ചെയ്യുന്നത്. രണ്ടും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ തന്നെയാണെന്നും വിക്രം. സെപ്തംബര്‍ എട്ടിന് ചിത്രം തിയേറ്ററിലെത്തും. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും നിത്യാമേനോനുമാണ് നായികമാര്‍.

Entertainment, Mollywood, Vikram, Tamil, Superstar
Keywords: Entertainment, Mollywood, Vikram, Tamil, Superstar