Follow KVARTHA on Google news Follow Us!
ad

അനധികൃത സ്വത്തു സമ്പാദനക്കേസ്; സിഡ്‌കോ മുന്‍ എംഡിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സിഡ്‌കോ മുന്‍ എംഡി സജി ബഷീറിന്റെ തിരുവThiruvananthapuram, House, Allegation, Corruption, Kerala,
തിരുവനന്തപുരം: (www.kvartha.com 31.08.2016) അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സിഡ്‌കോ മുന്‍ എംഡി സജി ബഷീറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ബുധനാഴ്ച രാവിലെ സജി ബഷീറിന്റെ പേരൂര്‍ക്കട മണ്ണാംമൂലയിലെ വസതിയിലാണ് പ്രത്യേക സംഘം റെയ്ഡ് നടത്തിയത്. എംഡി ആയിരിക്കെ സിഡ്‌കോയില്‍ നിയമനം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന ആരോപണത്തില്‍ വിജിലന്‍സ് ത്വരിത പരിശോധന നടത്തിയിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ 23 ലക്ഷം രൂപ അനധികൃതമായി കണ്ടെത്തിയിരുന്നു. ഇതിന്റെ
Vigilance raid in Sidco ex MD, Saji Basheer, Thiruvananthapuram, Indusry, Development, House, Allegation, Corruption, Kerala
അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്.

ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ചക്കും ഉന്നമനത്തിനും വേണ്ടി 1975ല്‍ സ്ഥാപിതമായ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമാണ് സംസ്ഥാന ചെറുകിട വ്യവസായ കോര്‍പറേഷന്‍ (സിഡ്‌കോ).

Keywords: Vigilance raid in Sidco ex MD, Saji Basheer, Thiruvananthapuram, Indusry, Development, House, Allegation, Corruption, Kerala.