Follow KVARTHA on Google news Follow Us!
ad

ഗണപതി ഭക്തനായ ശുക്ലാജിയെ ഫേസ്ബുക്കില്‍ താരമാക്കി റെമീസ്

മുംബൈ: (www.kvartha.com 30.08.2016) മനുഷ്യത്വവും ദയയും മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് മുംബൈ സ്വദേശിയായ റമീസ് ശെയ്ഖ് എന്ന 26കാരന്റെ ഫേസ്ബുക്ക് കുറിപ്പ്. Mumbai, Heart-warming tale, Kind-hearted, Auto driver, Restored
മുംബൈ: (www.kvartha.com 31.08.2016) മനുഷ്യത്വവും ദയയും മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് മുംബൈ സ്വദേശിയായ റമീസ് ശെയ്ഖ് എന്ന 26കാരന്റെ ഫേസ്ബുക്ക് കുറിപ്പ്. എണ്ണായിരത്തിലേറെ ഷെയറുകളുമായി റമീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

വെള്ളിയാഴ്ച ജുമ നിസ്‌ക്കാരത്തില്‍ പങ്കെടുക്കാനായി പള്ളിയിലേക്ക് പോകാന്‍ ഓട്ടോ വിളിച്ചതായിരുന്നു റമീസ്. എന്നാല്‍ ഓട്ടോയില്‍ കയറിയ ശേഷമാണ് താന്‍ പഴ്‌സ് എടുക്കാന്‍ മറന്ന വിവരം റമീസ് അറിയുന്നത്.

ഉടനെ തന്നെ റമീസ് ഈ വിവരം ഓട്ടോ െ്രെഡവറോട് പറഞ്ഞു. പഴ്‌സ് എടുക്കാന്‍ മറന്നുവെന്നും നിസ്‌ക്കാരം കഴിയുന്നതുവരെ പള്ളിക്ക് സമീപം കാത്തുനില്‍ക്കണമെന്നും മടങ്ങി ഓഫീസിലെത്തുമ്പോള്‍ പണം തരാമെന്നുമായിരുന്നു റമീസ് െ്രെഡവറോട് പറഞ്ഞത്.

എന്നാല്‍ ഓട്ടോയുടെ വിന്റ് ഷീല്‍ഡില്‍ ഗണപതി ഉല്‍സവത്തിന്റെ ഫോട്ടോ ഒട്ടിച്ച ആ െ്രെഡവര്‍ റമീസിനെ ആശ്വസിപ്പിക്കുകയാണുണ്ടായത്.

താങ്കള്‍ ദൈവകാര്യത്തിനായി പോകുന്നതല്ലെ. ടെന്‍ഷനടിക്കണ്ട. ഞാന്‍ താങ്കളെ അവിടെ വിട്ടോളാം. പക്ഷേ എനിക്ക് കാത്തുനില്‍ക്കാനാകില്ല. എനിക്ക് മറ്റൊരു ഓട്ടമുണ്ട് എന്നു പറഞ്ഞ െ്രെഡവര്‍ റമീസിന് മടങ്ങിപ്പോകാനുള്ള ഓട്ടോ കൂലിയും നല്‍കി.

പണം സ്വീകരിക്കുന്നതില്‍ നാണക്കേട് വിചാരിക്കേണ്ടെന്നും ആ െ്രെഡവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പേരാണ് ശുക്ലാജിയെന്ന് റമീസ് പറയുന്നു. നെറ്റിയില്‍ നീളന്‍ തിലകകുറി ചാര്‍ത്തിയ ശുക്ലാജിയെ പോലുള്ള യഥാര്‍ത്ഥ ഭക്തരെ കാണുക പ്രയാസമാണെന്നും റമീസ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

Mumbai, Heart-warming tale, Kind-hearted, Auto driver, Restored
SUMMARY: Mumbai: This heart-warming tale of kind-hearted auto driver will only restored faith in humanity. 26 year old Rameez Shaikh, a resident of Mumbai, recently shared a post on Facebook, is now going viral, with more than 8000 shares and counting.

Keywords: Mumbai, Heart-warming tale, Kind-hearted, Auto driver, Restored