Follow KVARTHA on Google news Follow Us!
ad

ബില്‍ ബോര്‍ഡില്‍ അശ്ലീല ചിത്രം; പരസ്യ കമ്പനിയിലെ ടെക്‌നീഷ്യന്‍ അറസ്റ്റില്‍

പൂനെ: (www.kvartha.com 30.08.2016) കര്‍വെ റോഡില്‍ സ്ഥാപിച്ച കൂറ്റന്‍ ബില്‍ ബോര്‍ഡില്‍ അശ്ലീല ചിത്രം പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ടെക്‌നീഷ്യന്‍ അറസ്റ്റില്‍. പരസ്യ കമ്പനിയിലെ ടെക്‌നീഷ്യനെയാണ് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. National, Pune, Four days, Giant, Digital billboard, Installed, Karve Road, Suddenly
പൂനെ: (www.kvartha.com 31.08.2016) കര്‍വെ റോഡില്‍ സ്ഥാപിച്ച കൂറ്റന്‍ ബില്‍ ബോര്‍ഡില്‍ അശ്ലീല ചിത്രം പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ടെക്‌നീഷ്യന്‍ അറസ്റ്റില്‍. പരസ്യ കമ്പനിയിലെ ടെക്‌നീഷ്യനെയാണ് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.

അശ്ലീല ചിത്രം പ്രത്യക്ഷപ്പെട്ട് നാലാം ദിനമാണ് അറസ്റ്റുണ്ടായത്. ആഗസ്റ്റ് 24ന് ഉച്ചയ്ക്ക് ശേഷം 3നും 3.30നും ഇടയിലായിരുന്നു സംഭവം. പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ബില്‍ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ട അശ്ലീല ദൃശ്യങ്ങള്‍ ആരോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ഇത് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയുമായിരുന്നു. അധികം വൈകാതെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ടെക്‌നീഷ്യന്‍ നിതീഷ് ഷെലര്‍ ആണ് അറസ്റ്റിലായത്. അശ്ലീല ചിത്രം ടെക്‌നീഷ്യന്‍ സ്വമേധയാ ഇട്ടതാണോ അതോ അബദ്ധം പറ്റിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

 National, Pune, Four days, Giant, Digital billboard, Installed, Karve Road, Suddenly
SUMMARY: Pune: Four days after a giant digital billboard installed on the busy Karve Road here suddenly started streaming a obscene clip, the police on Monday booked a technician associated with an advertisement firm.

Keywords: National, Pune, Four days, Giant, Digital billboard, Installed, Karve Road, Suddenly