Follow KVARTHA on Google news Follow Us!
ad

തലച്ചോറില്‍ രക്തസ്രാവം വന്ന് കിടപ്പിലായ കൊല്ലം സ്വദേശിനിയെ നാട്ടിലെത്തിക്കും

തലച്ചോറില്‍ രക്തസ്രാവം വന്ന് കുവൈറ്റ് ആശുപത്രിയില്‍ തളര്‍ന്ന് കിടപ്പിലായ കൊല്ലം സ്വദേശിനി ഷീല പൊന്നമ്മയെ നാട്ടിലെത്തിക്കാനുളള Thiruvananthapuram, Hospital, Patient, Kuwait, Gulf, Embassy, Kollam, Sheela Ponnamma
തിരുവനന്തപുരം: (www.kvartha.com 31.08.2016) തലച്ചോറില്‍ രക്തസ്രാവം വന്ന് കുവൈറ്റ് ആശുപത്രിയില്‍ തളര്‍ന്ന് കിടപ്പിലായ കൊല്ലം സ്വദേശിനി ഷീല പൊന്നമ്മയെ നാട്ടിലെത്തിക്കാനുളള നടപടിയായി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നോര്‍ക്ക മുന്‍കൈയടുത്താണ് ഇത് സാധ്യമാക്കിയത്.

സെപ്റ്റംബര്‍ ഒന്നിന് പുലര്‍ച്ചെ 4.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ കുവൈറ്റ് എയര്‍വെയ്‌സിലെത്തുന്ന ഷീല പൊന്നമ്മക്ക് വേണ്ട വെന്റിലേറ്റര്‍ ഉള്‍പെടെയുളള സൗകര്യങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുണ്ട്. കുവൈറ്റില്‍ വീട്ടുജോലിക്കു പോയ ഇവര്‍ 2015 ഡിസംബര്‍ മുതലാണ് കിടപ്പിലാവുന്നത്. ഭര്‍ത്താവ് ജീവിച്ചിരിപ്പില്ല. ഏക മകന്‍ മാനസിക - ശാരീര വൈകല്യമുള്ളയാളാണ്.


രോഗിയെ സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ കുവൈറ്റ് എംബസിയുമായും മെഡിക്കല്‍ കോളജ് അധികൃതരുമായും നോര്‍ക്ക അധികൃതര്‍ ബന്ധപ്പെടുകയായിരുന്നു.

Keywords: Thiruvananthapuram, Hospital, Patient, Kuwait, Gulf, Embassy, Kollam, Sheela Ponnamma, Kerala got will give a helping hand for Sheela.