Follow KVARTHA on Google news Follow Us!
ad

ബലിപെരുന്നാള്‍ സെപ്റ്റംബര്‍ 11ന്? തിരിച്ചടി ഭയന്ന് അമേരിക്കന്‍ മുസ്ലീങ്ങള്‍

ന്യൂയോര്‍ക്ക്: (www.kvartha.com 31.08.2016) ബലിപെരുന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോക മുസ്ലീങ്ങള്‍. ഇസ്ലാമീക കലണ്ടര്‍ അനുസരിച്ച് ബലിപെരുന്നാള്‍ സെപ്റ്റംബര്‍ 11നായിWorld, Millions, Muslims, Throughout, World, Gearing up, Rejoice, Reflect, Eid Al Adha, Fear, Potentially
ന്യൂയോര്‍ക്ക്: (www.kvartha.com 31.08.2016) ബലിപെരുന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോക മുസ്ലീങ്ങള്‍. ഇസ്ലാമീക കലണ്ടര്‍ അനുസരിച്ച് ബലിപെരുന്നാള്‍ സെപ്റ്റംബര്‍ 11നായിരിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ്. യുഎസിലെ വേള്‍ഡ് ട്രേഡ് സെന്ററിലും പെന്റഗണിലും പതിനഞ്ച് വര്‍ഷം മുന്‍പ് തീവ്രവാദികള്‍ ആക്രമണം നടത്തിയ ദിനമാണിത്.

2001ല്‍ അല്‍ ക്വയ്ദ നടത്തിയ ആ ആക്രമണങ്ങള്‍ മൂവായിരത്തിലേറെ ജീവനുകള്‍ അപഹരിച്ചിരുന്നു. സെപ്റ്റംബര്‍ 11 യുഎസില്‍ ആഘോഷങ്ങള്‍ പതിവില്ല. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു അത്.

അതിനാല്‍ തന്നെ സെപ്റ്റംബര്‍ 11ന് പെരുന്നാള്‍ ആഘോഷിച്ചാല്‍ അത് മറ്റ് സമുദായക്കാര്‍ തെറ്റായി വ്യാഖാനിക്കുമോ എന്ന ഭീതിയും അമേരിക്കന്‍ മുസ്ലീങ്ങള്‍ക്കിടയില്‍ ഉയര്‍ന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.

ന്യൂയോര്‍ക്ക് നഗരത്തിലെ മുസ്ലീങ്ങളാണ് ഏറെ ഭീതിയില്‍. ആഘോഷങ്ങള്‍ക്കിടയില്‍ തിരിച്ചടിയുണ്ടാകുമോ എന്ന ഭീതിയും ഇവര്‍ക്കുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ന്യൂയോര്‍ക്കിലെ ഇമാമും സഹായിയും വെടിയേറ്റ് മരിച്ചത് ഈ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു. പെരുന്നാള്‍ പ്രമാണിച്ച് ന്യൂയോര്‍ക്കില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

World, Millions, Muslims, Throughout, World, Gearing up, Rejoice, Reflect, Eid Al Adha, Fear, Potentially
SUMMARY: While millions of Muslims throughout the world are gearing up to rejoice and reflect Eid Al Adha, many fear a potentially fraught coincidence.

Keywords: World, Millions, Muslims, Throughout, World, Gearing up, Rejoice, Reflect, Eid Al Adha, Fear, Potentially