Follow KVARTHA on Google news Follow Us!
ad

കുട്ടികള്‍ നോക്കുന്നുവെന്ന പരാതിയില്‍ സ്‌കൂളിന്റെ ജനാലകള്‍ ഭിത്തികെട്ടി അടച്ചു; അബ്ദുറബ്ബിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

വീടിനടുത്തുള്ള സ്‌കൂള്‍ കുട്ടികളുടെ നോട്ടം മുന്‍ വിദ്യാഭ്യാസ മന്ത്രിയായ അബ്ദുറബ്ബിനെThiruvananthapuram, House, Education, Complaint, Brother, school, Education, Kerala,
പരപ്പനങ്ങാടി: (www.kvartha.com 31.08.2016) സ്‌കൂള്‍ കുട്ടികള്‍ തന്റെ വീട്ടിലേക്ക് നോക്കുന്നു വെന്ന മുന്‍ വിദ്യാഭ്യാസ മന്ത്രിയും തിരൂരങ്ങാടി എം എല്‍ എയുമായിരുന്ന പി കെ അബ്ദുറബ്ബിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂളിന്റെ ജനാലകള്‍ മാറ്റി ഭിത്തികെട്ടി അടച്ചതായി പരാതി.

പരപ്പനങ്ങാടി അഞ്ചംപുര ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ രണ്ടാംനിലയില്‍ നിന്നും സ്‌കൂള്‍ കുട്ടികള്‍ വീട്ടിലേക്ക് നോക്കുന്നുവെന്ന അബ്ദുറബ്ബിന്റെ പരാതിയെ തുടര്‍ന്നാണ് ക്ലാസ് മുറികളുടെ മുഴുവന്‍ ജനാലകളും അടച്ചുകെട്ടിയതെന്ന ചാനല്‍ വാര്‍ത്തയെ തുടര്‍ന്നാണ് സംഭവം ചര്‍ച്ചയായത്.

അബ്ദുറബ്ബിന്റെ പിതാവിന്റെ ജ്യേഷ്ടന്‍ സൂപ്പിക്കുട്ടി നഹയുടെ പേരിലുള്ളതാണ് സ്‌കൂള്‍. സ്‌കൂളിന്റെ മാനേജര്‍ അബ്ദുറബ്ബിന്റെ സഹോദരന്‍ പി കെ മുഹമ്മദ് ജമാലാണ്. അബ്ദുറബ്ബിന്റെ പരാതിയില്‍ സഹോദരന്‍ മാനേജറായ ട്രസ്റ്റ് സ്വീകരിച്ച നടപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

Thiruvananthapuram, Window,House, Education, Complaint, Brother, School, Education, Keralaകൈരളി ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. സ്‌കൂള്‍ അധികൃതരുടെ നടപടി വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ആക്ഷേപം. നിരവധി തവണ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും അബ്ദുറബ്ബിന്റെ സ്വാധീനം മൂലം ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പരാതി. ഭിത്തി കെട്ടിയടച്ചതോടെ കാറ്റും വെളിച്ചവും കടക്കാതെ കുട്ടികള്‍ വീര്‍പ്പുമുട്ടുകയാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

Keywords: Thiruvananthapuram, Window,House, Education, Complaint, Brother, School, Education, Kerala.