Follow KVARTHA on Google news Follow Us!
ad

നിലവിളക്ക് വിവാദം സിപിഎമ്മില്‍ ആളിക്കത്തുന്നു; നേതാക്കള്‍ക്ക് പുറമേ അണികളും രണ്ടു തട്ടില്‍

നിലവിളക്ക് കൊളുത്തുന്നതിനെ ചൊല്ലിയുള്ള വിവാദം സിപിഎമ്മില്‍ ആളിക്കത്തുന്നു. നേതാക്കള്‍ക്ക്CPM, Inauguration, Kochi, Minister, G Sudhakaran, Kerala,
കൊച്ചി: (www.kvartha.com 31/08/2016) നിലവിളക്ക് കൊളുത്തുന്നതിനെ ചൊല്ലിയുള്ള വിവാദം സിപിഎമ്മില്‍ ആളിക്കത്തുന്നു. നേതാക്കള്‍ക്ക് പിറകെ ഈ വിഷയത്തില്‍ അണികളും രണ്ടു തട്ടിലായതോടെ വിവാദവും പ്രതിഷേധവും കൊഴുക്കുകയാണ്.

പൊതുപരിപാടികളില്‍ നിലവിളക്ക് കൊളുത്തണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും രംഗത്തുവന്നതോടെയാണ് വിവാദവും ഉടലെടുത്തത്.

എന്നാല്‍ മന്ത്രി സുധാകരന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞു കൊണ്ട് ഷൊര്‍ണൂരിലെ സിപിഎം എംഎല്‍എ പി കെ ശശി നടത്തിയ പ്രസ്താവന പാര്‍ട്ടി നേതൃത്വത്തിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ചെര്‍പ്പുളശേരി ശബരി സെന്‍ട്രല്‍ സ്‌കൂളിലെ ഔഷധ തോട്ടത്തിന്റെ ഉദ്‌
ഘാടനം നിര്‍വഹിക്കുന്നതിനിടെ നിലവിളക്ക് കൊളുത്തേണ്ടെന്ന് ഏതു തമ്പുരാന്‍ പറഞ്ഞാലും താന്‍ വിളക്ക് കൊളുത്തുമെന്നായിരുന്നു പി കെ ശശിയുടെ പ്രസംഗം.

നിലവിളക്ക് കൊളുത്തുന്നതു പോലും വിവാദമാകുന്ന കാലമാണിതെന്നും മനസില്‍ ഇരുട്ട് നിറഞ്ഞവരാണ് വെളിച്ചത്തെ ഭയപ്പെടുന്നതെന്നും തനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഒന്നാണ് നിലവിളക്ക് കൊളുത്തുക എന്നുള്ളതെന്നും വ്യക്തമാക്കിയ ശശി ഒരു പാര്‍ട്ടി സ്‌കൂളിലും ഇങ്ങനെ പഠിപ്പിച്ചിട്ടില്ലെന്ന് കൂടി പറഞ്ഞതോടെ വിമര്‍ശനം മന്ത്രി ജി സുധാകരനെതിരെയാണെന്ന കാര്യം വ്യക്തമാണ്. അതേ സമയം സിപിഎമ്മിന്റെ സൈബര്‍ ഗ്രൂപ്പുകളില്‍ മന്ത്രി ജി സുധാകരനെ അനുകൂലിച്ചും എതിര്‍ത്തും പോസ്റ്റര്‍ യുദ്ധം കൊഴുക്കുകയാണ്.

ഇതിനിടയില്‍ നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഔദ്യോഗിക പരിപാടികളില്‍
Controversy over Nilavilakku in CPM, P K Shashi, School, Criticize, Reply, CPM, Inauguration, Kochi, Minister, G Sudhakaran, Kerala
നിലവിളക്ക് കൊളുത്തേണ്ട കാര്യമില്ലെന്നും സുധാകരന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പ്രസ്താവന സുധാകരന് എതിരെയല്ലെന്നും നിലവിളക്ക് സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കിയതാണെന്നുമാണ് പി കെ ശശി വിശദീകരിക്കുന്നത്. തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതുമാണെന്നും ശശി പറയുന്നു.

താന്‍  ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങിന്റെ വേദിയിലേക്ക് കയറുന്നതിനിടെ സംഘാടകരില്‍ ഒരാള്‍ നിലവിളക്ക് കൊളുത്തുന്നതിന് എതിര്‍പ്പുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ഇങ്ങനെ ഒരു മറുപടി നല്‍കിയതെന്നും ശശി പറഞ്ഞു.

Keywords: Controversy over Nilavilakku in CPM, P K Shashi, School, Criticize, Reply, CPM, Inauguration, Kochi, Minister, G Sudhakaran, Kerala.