Follow KVARTHA on Google news Follow Us!
ad

ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നവരോട് അവജ്ഞയെന്ന് പറഞ്ഞ യുപി ടൂറിസം മന്ത്രി വിവാദത്തിൽ

Complaint, Filed, Saturday, National Commission for Women, NCW, Against, Uttar Pradesh, Tourism Minister, Om Prakash Singh
ലഖ്‌നൗ:(www.kvartha.com 30.08.2016) എതിര്‍ലിംഗത്തില്‍ പെട്ടവര്‍ പരസ്പരം കൈകൊടുക്കുന്നത് തെറ്റാണെന്നാണ് യുപി ടൂറിസം മന്ത്രി ഓംപ്രകാശ് സിംഗ്. ഭാരതീയ സംസ്‌കാരം തികച്ചും വ്യത്യസ്തമാണ്. നമ്മുടെ രീതി അനുസരിച്ച് വ്യത്യസ്ത ലിംഗത്തില്‍പെട്ടവര്‍ക്ക് കൈകൊടുക്കുന്നത് തെറ്റാണ്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നവരെ അവജ്ഞയോടെയാണ് സമൂഹം കാണുന്നതെന്നും ഓംപ്രകാശ് സിംഗ്.

കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ വിദേശ വിനോദ സഞ്ചാരികളുടെ സ്‌കര്‍ട്ട് വിവാദത്തില്‍പ്പെട്ടതിന് പിന്നാലെയാണ് യു പി ടൂറിസം മന്ത്രിയും കെണിയിലായത്. ഇന്ത്യയില്‍ എത്തുന്ന വിദേശി വനിതകള്‍ ഇറക്കം കുറഞ്ഞ പാവാട ധരിക്കരുതെന്നും ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്നുമായിരുന്നു കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞത്.

സംഭവം വിവാദമായപ്പോൾ കേന്ദ്രമന്ത്രി മലക്കം മറിഞ്ഞു. ആരാധനാലയങ്ങളില്‍ ഇത്തരം വസ്ത്രങ്ങള്‍ അണിഞ്ഞ് പ്രവേശിക്കരുതെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു മഹേഷ് ശര്‍മ്മയുടെ തിരുത്ത്. എന്തായാലും മന്ത്രിമാർക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ദേശീയ വനിതാ കമ്മീഷൻ. യു പി മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിട്ടുണ്ട്.
  Complaint against Uttar Pradesh Tourism Minister for remarks

SUMMARY: A complaint was filed Saturday with the National Commission for Women (NCW) against Uttar Pradesh Tourism Minister Om Prakash Singh for his alleged sexist remarks against former chief minister Mayawati.

Keywords: Complaint, Filed, Saturday, National Commission for Women, NCW, Against, Uttar Pradesh, Tourism Minister, Om Prakash Singh