Follow KVARTHA on Google news Follow Us!
ad

കളിക്കിടെ ഒരുവയസുകാരന്റെ തലയില്‍ കുടുങ്ങിയ സ്റ്റീല്‍ കലം ഫയര്‍ഫോഴ്‌സ് മുറിച്ചുമാറ്റി

കളിക്കിടെ ഒരുവയസുകാരന്റെ തലയില്‍ കുടുങ്ങിയ സ്റ്റീല്‍ കലം ഫയര്‍ഫോഴ്‌സ് മുറിച്ചുമാറ്റി. സ്റ്റീല്‍ കലം Nedumbassery Airport, hospital, Treatment, Doctor, Nurse, Medical College, Kerala,
നെടുമ്പാശേരി: (www.kvartha.com 31.08.2016) കളിക്കിടെ ഒരുവയസുകാരന്റെ തലയില്‍ കുടുങ്ങിയ സ്റ്റീല്‍ കലം ഫയര്‍ഫോഴ്‌സ് മുറിച്ചുമാറ്റി. സ്റ്റീല്‍ കലം കൊണ്ട് തൊപ്പിയാക്കാന്‍ കഴിയുമോ എന്നറിയാന്‍ തലയില്‍ കമഴ്ത്തി നോക്കിയതാണ് കുന്നുകര വയല്‍ക്കര ഇട്ടിയോടത്ത് സഗീറിന്റെയും ഹസീനയുടെയും മകന്‍ ഒരു വയസും രണ്ടു മാസവും പ്രായമുള്ള ആദില്‍ അമീന്‍. എന്നാല്‍ കലം തലയിലിട്ടതോടെ കുടുങ്ങിപ്പോയി. ഒടുവില്‍ അഗ്‌നിശമനസേനയെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അവര്‍ സ്ഥലത്തെത്തി കലം മുറിച്ചുമാറ്റുകയായിരുന്നു.

അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന ഉമ്മയോടൊപ്പം കളിക്കുകയായിരുന്നു ആദില്‍. ഇതിനിടെ ഉമ്മയുടെ കണ്ണുതെറ്റിയപ്പോഴാണ് അടുക്കളയില്‍ കഴുകി കമഴ്ത്തിവച്ചിരുന്ന സ്റ്റീല്‍ കലമെടുത്ത് കഴുത്തിലിട്ടത്. കലത്തില്‍ വായ് ചേര്‍ത്ത് ശബ്ദമുണ്ടാക്കി കളിക്കുന്നതിനിടെ കലം തലയില്‍ കുടുങ്ങുകയായിരുന്നു.

കലത്തിനുള്ളിലൂടെ കുഞ്ഞു പേടിച്ചു ശബ്ദമുണ്ടാക്കിയത് ശ്രദ്ധയില്‍പെട്ട ഹസീന പന്തികേടു തോന്നി ഓടിയെത്തിയപ്പോള്‍ കണ്ടത് കലം പുറത്തെടുക്കാനാകാതെ കരയുന്ന കുഞ്ഞിനെയാണ്. കുഞ്ഞിനു ശ്വാസതടസ്സമുണ്ടാകാതിരിക്കാന്‍ മുഖത്തു നിന്നും കലം ഉയര്‍ത്തിയെടുക്കാന്‍ ഹസീനയ്ക്ക് കഴിഞ്ഞു. എന്നാല്‍, തലയുടെ ഭാഗത്തു നിന്നു കലത്തിന്റെ വക്ക് വിടുവിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ബന്ധുവും അയല്‍വാസിയുമായ നാസിമിന്റെയും മറ്റും സഹായത്തോടെ കുഞ്ഞിനെ ചാലാക്ക ശ്രീനാരായണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ചേര്‍ന്ന് കലം പുറത്തെടുക്കാന്‍ ശ്രമിച്ചുനോക്കിയെങ്കിലും പരാജയപ്പെട്ടു. പിന്നീടാണ് പറവൂര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയത്.

വിവരമറിഞ്ഞ് കുതിച്ചെത്തിയ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ വി.ജി. റോയിയുടെയും ലീഡിങ് ഫയര്‍മാന്‍ യു.വി. ഷിബുവിന്റെയും നേതൃത്വത്തിലുള്ള സംഘം ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് സ്റ്റീല്‍പാത്രം മുറിച്ചു നീക്കുകയായിരുന്നു. കുരുക്കില്‍ നിന്ന് തലയൂരിയതോടെ, അതുവരെ കരഞ്ഞുകൊണ്ടിരുന്ന കുട്ടി വീണ്ടും ഉന്‍മേഷവാനായി.

Child's head stuck in a steel vessel , U V Shibu,Nedumbassery Airport, Hospital, Treatment, Doctor, Nurse, Medical College, Kerala.

Keywords: Child's head stuck in a steel vessel , U V Shibu,Nedumbassery Airport, Hospital, Treatment, Doctor, Nurse, Medical College, Kerala.