Follow KVARTHA on Google news Follow Us!
ad

ഋഷിരാജിന്റെ 14 സെക്കൻഡ് നോട്ടത്തിന് പാകിസ്ഥാനിൽ നിന്നൊരു പിന്തുണ

ഇസ്ലാമാബാദ്: (www.kvartha.com 31.08.2016) എക്‌സൈസ് കമ്മീഷണർ ഋഷിരാജ്‌ സിംഗിന് കേരളത്തിൽ മാത്രമല്ല, Excise commissioner, Rishiraj Singh, 14-second stare, Remark, Received, Support, Border
ഇസ്ലാമാബാദ്: (www.kvartha.com 31.08.2016) എക്‌സൈസ് കമ്മീഷണർ ഋഷിരാജ്‌ സിംഗിന് കേരളത്തിൽ മാത്രമല്ല, അങ്ങ് പാകിസ്ഥാനിലും ആരാധകരുണ്ട്. സ്ത്രീകളെ തുറിച്ചുനോക്കുന്ന പുരുഷനെതിരേ കേസെടുക്കാൻ നിയമമുണ്ടെന്ന് ഓർമിപ്പിച്ച ഋഷിരാജ്‌ സിംഗിനെ പിന്തുണച്ച് പാകിസ്താനി എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ റഫിയ സകരിയ. പാക് പത്രമായ ദ ഡോണിൽ എഴുതിയ കോളത്തിലാണ് ഋഷിരാജിന് പിന്തുണ അറിയിച്ചത്.

കേരളത്തിലെ എക്‌സൈസ് കമ്മീഷണറായ ഋഷിരാജ് സിംഗ് പറഞ്ഞ കാര്യം പാകിസ്താനിലും ഉണ്ട്. യുവതിയോ വയോധികയോ, ദരിദ്രയോ സമ്പന്നയോ ആരുമാകട്ടെ, പാകിസ്താനിലെ ഏതു സ്ത്രീക്കും ഇത്തരത്തിൽ തുറിച്ചുനോട്ടമേറ്റ നിരവധി അനുഭവങ്ങൾ പറയാനുണ്ടാകും.

സ്‌കൂളുകളിൽ, റസ്റ്ററന്റുകളിൽ, ബാങ്കുകളിൽ, തൊഴിൽസ്ഥലങ്ങളിൽ, പാർക്കുകളിൽ എന്നു വേണ്ട പാകിസ്താനിൽ സ്ത്രീകൾക്ക് ഇത്തരം തുറിച്ചുനോട്ടത്തിനിരയാകേണ്ടിവരാത്ത ഒരിടം പോലും പാകിസ്താനിലില്ല. ദക്ഷിണ ഭൂഖണ്ഡത്തിലെ പുരുഷൻമാരെയാകെ ഒട്ടിച്ചുനിർത്തുന്ന പശയാണു തുറിച്ചുനോട്ടമെന്നും റഫിയ ലേഖനത്തിൽ പറയുന്നു.

പാകിസ്താനിലെങ്ങും പുരുഷാധിപത്യ കാഴ്ചകളാണ്. ചില പുരുഷൻമാർ സ്ത്രീകളെ കണ്ടാൽ തുറിച്ചുനോക്കിക്കൊണ്ടേ ഇരിക്കും. അതിൽ അവർക്കു യുവാവെന്നോ വൃദ്ധനെന്നോ എന്ന ഭേദമൊന്നുമില്ല. താടിവച്ചവരും ക്ലീൻ ഷേവ് ചെയ്തവരും എല്ലാം  സ്ത്രീകളെ തുറിച്ചുനോക്കിക്കൊണ്ടേ ഇരിക്കുന്നു. ഇക്കാരണങ്ങളാൽ ഋഷിരാജ് സിംഗിന്‍റെ പരാമർശം വിപ്ലവകരമാണെന്നും റഫിയ വിശദമാക്കുന്നു.


SUMMARY: Excise commissioner Rishiraj Singh's "14-second stare" remark has received support from across the border. An article supporting the remark has appeared in the prominent Pakistan daily, 'Dawn,

Keywords: Excise commissioner, Rishiraj Singh, 14-second stare, Remark, Received, Support, Border