Follow KVARTHA on Google news Follow Us!
ad

പൂജാരി പറഞ്ഞു കുളിക്കാന്‍ പാടില്ലെന്ന്; ആണ്‍കുഞ്ഞിനെ കിട്ടാന്‍ കൈലാഷ് സിങ് കുളിക്കാതെ കാത്തിരുന്നത് 37 വര്‍ഷം

ആണ്‍കുഞ്ഞിനെ കിട്ടണമെങ്കില്‍ കുളിക്കാന്‍ പാടില്ലെന്ന പൂജാരിയുടെ ഉപദേശം കേട്ട് വാരണാGujarath, Wife, Children, Threatened, Marriage, National,
ഗുജറാത്ത്: (www.kvartha.com 30.07.2016) ആണ്‍കുഞ്ഞിനെ കിട്ടണമെങ്കില്‍ കുളിക്കാന്‍ പാടില്ലെന്ന പൂജാരിയുടെ ഉപദേശം കേട്ട് വാരണാസി സ്വദേശി കൈലാഷ് സിങ് കുളിക്കാതെ കാത്തിരുന്നത് 37 വര്‍ഷം. കാലിമേയ്ക്കല്‍ ഉപജീവനമാര്‍ഗമായി സ്വീകരിച്ച 65കാരനായ
കൈലാഷ് വാരണാസിയിലെ വേനല്‍ക്കാലത്തെ കടുത്ത ചൂടിലും തൊഴില്‍ കഴിഞ്ഞ് വന്നാല്‍ കുളിക്കാന്‍ മിനക്കെടാറില്ല. വൈകുന്നേരം ജോലി കഴിഞ്ഞുവന്നാല്‍ 60 വയസുള്ള ഭാര്യ കലാവതി കുളിക്കാന്‍ നിര്‍ബന്ധിച്ചാല്‍ ചീത്തവിളിക്കുകയാണ് പതിവ്.

1974 ല്‍ വിവാഹം കഴിഞ്ഞയുടനെയാണ് കൈലാഷ് ഇത്തരമൊരു തീരുമാനം എടുത്തത്. കുളിക്കാതെ ഇരുന്നാല്‍ മകന്‍ ഉണ്ടാകുമെന്നായിരുന്നു പൂജാരിയുടെ പ്രവചനം. ഇത് സഫലമാക്കാനാണ് കൈലാഷ് ഈ തീരുമാനം എടുത്തത്. എന്നാല്‍ പൂജാരിയുടെ തീരുമാനം നടന്നില്ലെന്നു മാത്രമല്ല , കൈലാഷിനു ഏഴു പെണ്മക്കള്‍ ജനിക്കുകയും ചെയ്തു.

കുളിക്കാതെയും താടിവടിക്കാതെയും നടക്കുന്ന പിതാവിന്റെ നാറ്റം സഹിക്കാന്‍ വയ്യാതെ മക്കള്‍ പിതാവിനെ കുളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കൂടെ ഉറങ്ങില്ലെന്ന ഭാര്യയുടെ ഭീഷണിയും വിലപ്പോയില്ല. ഏഴടിയോളം നീളമുള്ള താടിയുമായാണ് ഇയാളുടെ നടത്തം.

കുളിക്കുന്നില്ലെങ്കിലും കൈലാഷിന് തന്റേതായ ചില വൃത്തിയാക്കല്‍ ചടങ്ങുകള്‍ ഉണ്ട്. ശിവനെ ആരാധിക്കുന്ന കൈലാഷ് രാത്രി കാലങ്ങളില്‍ തീയിട്ട് അതിനു ചുറ്റും നൃത്തം വയ്ക്കും. കഞ്ചാവും പുകയും ആണ് ഇയാള്‍ ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്നത്. ഒരു മകനെ കിട്ടാതെ കുളിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് കൈലാഷ് ഇപ്പോഴും. ഏതു ജന്മത്തിലായാലും താന്‍ കാത്തിരിപ്പ് തുടരുമെന്നും കൈലാഷ് പറയുന്നു.

The farm worker who has not had a wash in 37 years, Gujarath, Wife, Children, Threatened, Marriage, Kalavathi, Decision, National

Keywords: The farm worker who has not had a wash in 37 years, Gujarath, Wife, Children, Threatened, Marriage, Kalavathi, Decision, National.