Follow KVARTHA on Google news Follow Us!
ad

പാക് അധീന കശ്മീരിന്റെ മോചനത്തിനായി മോഡി പ്രചാരണം നടത്തണം: ബാബ രാംദേവ്

റോഹ്തക്: (www.kvartha.com 30.07.2016) പാക് അധീന കശ്മീരിന്റെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രചാരണം നടത്തണമെന്ന് യോഗ ആചാര്യന്‍ ബാബ രാംദേവ്. ROHTAK, Haryana, Calling, Prime Minister, Narendra Modi, Launch, Campaign, Free, Pakistan-occupied Kashmir, PoK, Yoga Guru Baba Ramdev
റോഹ്തക്: (www.kvartha.com 30.07.2016) പാക് അധീന കശ്മീരിന്റെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രചാരണം നടത്തണമെന്ന് യോഗ ആചാര്യന്‍ ബാബ രാംദേവ്.

കശ്മീരിനെ വിട്ടുകൊടുക്കില്ലെന്ന് നവാസ് ഷെരീഫ് പറഞ്ഞിരുന്നു. നമ്മുടെ കുട്ടികള്‍ക്ക് മാപ്പിലൂടെ മാത്രമാണ് കശ്മീരിനെ കാണാന്‍ കഴിയുന്നത്. പാക്കിസ്ഥാന്‍ കശ്മീരിനെ കീഴടക്കി. ഒരു ഭീരു രാജ്യം ഒരു മഹത്തായ രാജ്യത്തിന്റെ ഭാഗമായ കശ്മീരിനെ പിടിച്ചുവെയ്ക്കുമ്പോള്‍ നമുക്ക് നിശബ്ദരായി ഇരിക്കാനാകില്ലെന്നും രാംദേവ് പറഞ്ഞു.

പാക് മണ്ണില്‍ നിന്നും ഇന്ത്യയെ ലക്ഷ്യം വെച്ച് നടക്കുന്ന ഏതൊരു ഭീകര സംഘടനയേയും നശിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രദ്ധ ചെലുത്തണമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്നത് കാത്തിരിക്കുകയാണ് താനെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നേരത്തേ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാംദേവിന്റെ പരാമര്‍ശം.
ROHTAK, Haryana, Calling, Prime Minister, Narendra Modi, Launch, Campaign, Free, Pakistan-occupied Kashmir, PoK, Yoga Guru Baba Ramdev

SUMMARY: ROHTAK (Haryana): Calling on Prime Minister Narendra Modi to launch a campaign to free Pakistan-occupied Kashmir (PoK), Yoga Guru Baba Ramdev has said it was about time that India took concrete steps to take back the "captured and disputed" land.

Keywords: ROHTAK, Haryana, Calling, Prime Minister, Narendra Modi, Launch, Campaign, Free, Pakistan-occupied Kashmir, PoK, Yoga Guru Baba Ramdev