Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ പതിനായിരത്തിലേറെ ഇന്ത്യക്കാര്‍ ഭക്ഷ്യ ദൗര്‍ലഭ്യത നേരിടുന്നതായി സുഷമ സ്വരാജ്

ന്യൂഡല്‍ഹി: (www kvartha.com 31.07.2016) സൗദിയില്‍ പതിനായിരത്തിലേറെ ഇന്ത്യക്കാര്‍ ഭക്ഷണമില്ലാതെ വിഷമിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. Humanitarian crisis, 10,000, Indian, Workers, Saudi Arabia, Facing, Severe, Food shortage
ന്യൂഡല്‍ഹി: (www kvartha.com 31.07.2016) സൗദിയില്‍ പതിനായിരത്തിലേറെ ഇന്ത്യക്കാര്‍ ഭക്ഷണമില്ലാതെ വിഷമിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇവര്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ അതാത് സ്ഥലങ്ങളിലെ ഇന്ത്യന്‍ അധികൃതരോട് ആവശ്യപ്പെട്ടതായും സുഷമ സ്വരാജ് പറഞ്ഞു.

സൗദിയില്‍ കഴിയുന്ന 30 ലക്ഷം ഇന്ത്യക്കാര്‍ അവരുടെ സഹോദരങ്ങളെ സഹായിക്കാന്‍ മുന്നോട്ടു വരണമെന്നും സുഷമ അഭ്യര്‍ത്ഥിച്ചു. സൗദിയിലെ തൊഴില്‍ രഹിതരായ ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

സൗദിയിലെ തൊഴില്‍ പരമായ പ്രശ്‌നങ്ങളേക്കാള്‍ മുന്‍ കാലത്തേക്കാള്‍ മോശമാണിപ്പോഴേന്നും അവര്‍ ട്വീറ്റ് ചെയ്തു. ജിദ്ദയില്‍ 800 ഇന്ത്യക്കാര്‍ പട്ടിണി കിടക്കുന്നുവെന്ന ഒരു പ്രവാസിയുടെ ട്വീറ്റിനെ തുടര്‍ന്നാണ് സുഷമ ഈ വിഷയത്തില്‍ ഇടപെട്ടത്. കഴിഞ്ഞ മൂന്ന് ദിവസമായി തൊഴില്‍രഹിതരായ 800 ഇന്ത്യക്കാര്‍ പട്ടിണിയാണെന്നായിരുന്നു പ്രവാസിയുടെ ട്വീറ്റ്.

Humanitarian crisis, 10,000, Indian, Workers, Saudi Arabia, Facing, Severe, Food shortage

SUMMARY: In a humanitarian crisis, over 10,000 Indian workers in Saudi Arabia are facing severe food shortage due to financial hardship after losing their jobs and the government has ordered its mission in the Gulf nation to provide food to them besides other assistance.

Keywords: Humanitarian crisis, 10,000, Indian, Workers, Saudi Arabia, Facing, Severe, Food shortage